റിയാദ്: വൃക്കരോഗ ബാധിതനായി ജിദ്ദയിൽ ചികിത്സയിലായിരുന്ന മലയാളി മരിച്ചു. മലപ്പുറം കരുവാരകുണ്ട് തരിശ് സ്വദേശി വാഴങ്കോടൻ ഹംസ (40) ആണ് മരിച്ചത്. ജിദ്ദ അൽ റവാബിയിൽ ജോലി ചെയ്തിരുന്ന ഇദ്ദേഹത്തിന് കുറച്ചുകാലമായി ജോലിയില്ലായിരുന്നു.
വൃക്ക രോഗത്തെ തുടർന്ന് ചികിത്സയിലായിരുന്നു. വിദഗ്‌ധ ചികിത്സക്ക് നാട്ടിലേക്ക് പോകുന്നതിനുള്ള രേഖകൾ ശരിയാവാത്തതിനാൽ സാധിച്ചിരുന്നില്ല. അതിനിടെ വെള്ളിയാഴ്ച രാവിലെ ആശുപത്രിയിലേക്ക് പോകുമ്പോഴായിരുന്നു മരണം. കരുവാരകുണ്ട് പാലിയേറ്റീവ് ജിദ്ദ ചാപ്റ്റർ പ്രവർത്തകനായിരുന്നു.
ഭാര്യയും രണ്ടുമക്കളും നാട്ടിലാണ്. ഭാര്യാ പിതാവ് ജിദ്ദയിലുണ്ട്. ജിദ്ദ മഹ്ജർ കിങ് അബ്ദുൽ അസീസ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ജിദ്ദയിൽ ഖബറടക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.
വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക