ദമാം: കിഴക്കൻ സഊദിയിലെ അൽ അഹ്സയിൽ എട്ടാമത് ഈന്തപ്പഴമേള ആരംഭിച്ചു. കിഴക്കൻ പ്രവിശ്യ അമീർ സൗദ് ബിൻ നായിഫ് ബിൻ അബ്ദുൽ അസീസ് രാജകുമാരന്റെ മേൽനോട്ടത്തിൽ വ്യാഴാഴ്ചയാണ് ഈന്തപ്പഴ ഉത്സവം ആരംഭിച്ചത്. നിരവധി സന്ദർശകരാണ് ഈത്തപ്പഴ മേളയിലെത്തുന്നത്.
വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
“ഓ, ഈന്തപ്പഴം മധുരമുള്ളതാണ്” എന്ന തലക്കെട്ടിൽ നടക്കുന്ന മേളയിൽ ഈന്തപ്പഴം കൊണ്ടുള്ള ഷവർമയാണ് മുഖ്യ ആകർഷണം. നിരവധി പേരാണ് പുതുമയോടെ നിർമിച്ച ഷവർമ കഴിക്കാനെത്തുന്നത്. കൗതുകം തോന്നിപ്പിക്കുന്നതോടൊപ്പം രുചികരമാണെന്നും പലരും അഭിപ്രായപ്പെട്ടു. ഇതാദ്യമായാണ് പലരും ഈന്തപ്പഴ ഷവർമ കാണുന്നതും കഴിക്കുന്നതും. അത് കൊണ്ട് തന്നെ ഇത് പുതി അനുഭവം ആണ് ഏവർക്കും.
മുൻ വർഷങ്ങളിൽ നടത്തിയ മേളകളിലൂടെ മികച്ച വിജയം നേടിയ ഈന്തപ്പഴമേളയിലൂടെ അൽ അഹ്സയിലെ ഈന്തപ്പഴങ്ങൾ പ്രാദേശിക മാർക്കറ്റുകളിൽ നിന്ന് അന്തർദേശീയ മാർക്കറ്റുകളിലേക്ക് വളർന്നതായി അൽ അഹ്‌സ മുനിസിപ്പാലിറ്റി വക്താവ് ഖാലിദ് ബൗച്ചൽ പറഞ്ഞു. വിവിധ തരം ഈന്തപ്പഴങ്ങളാണ് മേളയിൽ പ്രദർശനത്തിനും വിൽപ്പനക്കുമെത്തുന്നത്. സന്ദർശകർക്ക് രുചിനോക്കുവാനും യഥേഷ്ടം ലഭിക്കും. ആവശ്യക്കാർക്ക് കുറഞ്ഞ വിലക്ക് വാങ്ങാനും സൗകര്യമുണ്ട്.
മേളയിൽ പങ്കെടുക്കുന്ന വ്യാപാരികളുടെയും നിർമ്മാതാക്കളുടെയും പുതിയ ആശയങ്ങളും, ഉൽപ്പന്നങ്ങളും പരിവർത്തന വ്യവസായങ്ങളും മത്സര സ്വഭാവത്തിലെത്തിയതായും ഖാലിദ് ബൌച്ചൽ പറഞ്ഞു. അൽ-അഹ്‌സ ഹെറിറ്റേജ് മുനിസിപ്പാലിറ്റി കാസിലിലാണ് മേള നടക്കുന്നത്. വീഡിയോ കാണാം👇
വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക