എല്ലാ സര്‍വകലാശാലകളിലും ആര്‍ത്തവാവധി; പതിനെട്ട് വയസ് തികഞ്ഞ എല്ലാ വിദ്യാര്‍ഥികള്‍ക്കും അറുപത് ദിവസത്തെ പ്രസവാവധി

0
1051

തിരുവനന്തപുരം: ഉന്നതവിദ്യാഭ്യാസവകുപ്പിന്റെ കീഴിലുള്ള എല്ലാ സര്‍വകലാശാലകളിലും ആര്‍ത്തവാവധി. സംസ്ഥാന ഉന്നതവിദ്യാഭ്യാസവകുപ്പിന്റെ കീഴിലുള്ള എല്ലാ സര്‍വകലാശാലകളിലും ഇത് ബാധകമാകും.

ഉന്നതവിദ്യാഭ്യാസവകുപ്പ് മന്ത്രി ആര്‍. ബിന്ദുവാണ് ഇതുസംബന്ധിച്ച് ഉത്തരവിറക്കിയത്. കൂടാതെ, പതിനെട്ട് വയസ് തികഞ്ഞ വിദ്യാര്‍ഥിനികള്‍ക്ക് പരമാവധി അറുപത് ദിവസത്തെ പ്രസവാവധിയും അനുവദിച്ചു.

കുസാറ്റിലും കേരള സാങ്കേതിക സര്‍വകലാശാലയിലും വിദ്യാര്‍ഥിനികള്‍ക്ക് ആര്‍ത്തവാവധി അനുവദിച്ചുകൊണ്ട് തീരുമാനമുണ്ടായതിന് പിന്നാലെയാണ് എല്ലാ സർവകലാശാലകളിലും ആര്‍ത്തവാവധിയും പ്രസവാവധിയും അനുവദിക്കാന്‍ സര്‍ക്കാര്‍ തീരുമാനമെടുത്തത്. മന്ത്രി ആര്‍. ബിന്ദുവാണ് ഇക്കാര്യം അറിയിച്ചത്.

പതിനെട്ട് വയസ് തികഞ്ഞ എല്ലാ വിദ്യാര്‍ഥികള്‍ക്കും അറുപത് ദിവസത്തെ പ്രസവാവധി അനുവദിച്ചതായും മന്ത്രി വ്യക്തമാക്കി.