അസീർ: അസീർ മേഖലയിലെ ഖമിസ് മുഷൈത് ഗവർണറേറ്റിലെ അൽ ഹഫയർ സെന്ററിൽ സ്കൂൾ ബസും ട്രക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ
ഒരു വിദ്യാർഥിനി മരിക്കുകയും 20 ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
ഖമീസ് മുശൈത്തിലെ അൽഹഫാഇർ മർക്കസിലാണ് വ്യാഴാഴ്ച ഉച്ചക്ക് അപകടമുണ്ടായത്. പ്രദേശത്തെ ഒരു സ്കൂളിലെ വിദ്യാർഥികൾ സഞ്ചരിച്ചിരുന്ന ബസാണ് അപകടത്തിൽപ്പെട്ടത്.
വിദ്യാർഥികൾക്ക് പുറമെ ഇരുവാഹനങ്ങളിലെ ഡ്രൈവർമാർക്കും പരിക്കേറ്റിട്ടുണ്ട്. അപകട വിവരമറിഞ്ഞ് ട്രാഫിക്, പൊലീസ്, നിരവധി ആംബുലൻസ് സംഘങ്ങൾ എന്നിവ സ്ഥലത്തെത്തിയിരുന്നു. പരിക്കേറ്റവരെ പ്രാഥമിക ശുശ്രൂഷ നൽകിയ ശേഷം ഖമീസ് മുശൈത്ത്, അൽമദാ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.
