ഉംറ നിര്‍വഹിച്ച് മടങ്ങുകയായിരുന്ന പള്ളി ഇമാമും ആറംഗ കുടുംബവും വാഹനാപകടത്തിൽ മരിച്ചു

0
3788

ഖുന്‍ഫുദ: സഊദിയിൽ കാറും ടാങ്കര്‍ ലോറിയും കുട്ടിയിടിച്ച് പള്ളി ഇമാമും ആറംഗ കുടുംബവും മരിച്ചു. കിഴക്കന്‍ ഖുന്‍ഫുദയിലെ ബനീ സൈദ് പള്ളിയിലെ ഇമാമായ ശൈഖ് അഹമ്മദ് ജാബിര്‍ അല്‍ബസീസിയും ഭാര്യയും അഞ്ചു മക്കളുമാണ് മരിച്ചത്.

ഖുന്‍ഫുദ തീര പ്രദേശ റോഡിലാണ് അപകടം. സ്‌കൂള്‍ അവധിയായതിനാല്‍ ഉംറ നിര്‍വഹിച്ച് മക്കയില്‍ നിന്ന് ഖുന്‍ഫുദയിലേക്ക് മടങ്ങുമ്പോഴാണ് അപകടം. യലംലം മീഖാത്തിന് സമീപമാണ് അപകടം. അമിത വേഗതയില്‍ വന്ന ടാങ്കര്‍ ലോറി ഇവരുടെ കാറിനെ ഇടിക്കുകയായിരുന്നു. സംഭവ സ്ഥലത്ത് വെച്ച് തന്നെ എല്ലാവരും മരിച്ചു.