മാരത്തണിൽ 8,000 പേർ പങ്കെടുക്കും; എല്ലാ വിഭാഗങ്ങളിലുമായി ഇത്തവണ 10 ലക്ഷം റിയാൽ ആണ് സമ്മാനത്തുക

0
1214

ദോഹ: ഖത്തർ അത്‌ലറ്റിക് ഫെഡറേഷന്റെ പങ്കാളിത്തത്തോടെ ടെലികോം വിതരണ കമ്പനിയായ ഉറീഡുവിന്റെ നേതൃത്വത്തിൽ നടക്കുന്ന മാരത്തണിൽ 8,000 പേർ പങ്കെടുക്കും.

ജനുവരി 20ന് രാവിലെ 6.15ന് ദോഹ കോർണിഷിലെ പരേഡ് പവിലിയനിൽ നിന്ന് തുടങ്ങുന്ന 42 കിലോമീറ്റർ നീളുന്ന ഫുൾ മാരത്തൺ കത്താറ, ലുസെയ്ൽ എന്നിവിടങ്ങളിലൂടെ തിരികെ കോർണിഷിൽ സമാപിക്കും. 7 മുതലാണ് ഹാഫ് മാരത്തൺ നടക്കുന്നത്.

10 കിലോമീറ്റർ വിഭാഗത്തിലെ മത്സരം 8.30നും 5 കിലോമീറ്റർ 9.30നും കുട്ടികൾക്കായുള്ള 1 കിലോമീറ്റർ 10.30നുമാണ് ആരംഭിക്കുന്നത്. 1, 5, 10, 21, 42 കിലോമീറ്റർ വിഭാഗങ്ങളിലാണ് മത്സരങ്ങൾ നടക്കുന്നത്. എല്ലാ വിഭാഗങ്ങളിലുമായി ഇത്തവണ 10 ലക്ഷം റിയാൽ ആണ് സമ്മാനത്തുക.

റാഫിൾ ഡ്രോയിലൂടെ ഓട്ടക്കാർക്ക് എസ്‌യുവി കാറും സമ്മാനമായി നൽകും.  5 മുതൽ 42 കിലോമീറ്റർ വരെയുള്ള എല്ലാ വിഭാഗങ്ങളിലെ മത്സരക്കാരെയും ഡ്രോയിൽ ഉൾപ്പെടുത്തും.