ജിദ്ദ: സഊദി അറേബ്യയിലെ ജിദ്ദയിൽ മലയാളി നിര്യാതനായി. മലപ്പുറം കൊണ്ടോട്ടി ഒളവട്ടൂർ സ്വദേശി സി.കെ.ബീരാൻ ഹാജിയുടെ സഹോദരൻ ചെറുകുന്നൻ കരീം ആണ് മരിച്ചത്. 65 വയസായിരുന്നു. തിങ്കളാഴ്ച രാത്രി 8 മണിയോടെയായിരുന്നു അന്ത്യം.
കഴിഞ്ഞ 12 വർഷത്തോളമായി നാട്ടിലേക്ക് പോകാൻ കഴിയാതെ പ്രതിസന്ധിയിലായിരുന്ന കരീം സാമൂഹിക പ്രവർത്തകരുെട ഇടപെടലിനെ തുടർന്ന് പ്രതിസന്ധികളെല്ലാം തീർത്ത് നാട്ടിലേക്ക് പോകുന്നതിനുള്ള ഒരുക്കത്തിലായിരുന്നു. ഇതിനിടെയാണ് ഇന്നലെ രാത്രി ജിദ്ദയിലെ കിംഗ് ഫഹദ് ആശുപത്രിയിൽ വെച്ച് മരണം. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക വിവരം.
ജിദ്ദ കിംഗ് ഫഹദ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടിക്രമങ്ങൾ സാമൂഹിക പ്രവർത്തകരുടെ നേതൃത്വത്തിൽ നടന്നുവരികയാണ്.
