ജിദ്ദ പ്രവാസി നാട്ടിൽ ഷോക്കേറ്റ് മരിച്ചു

0
2400

ജിദ്ദ: അവധിക്ക് നാട്ടിൽ പോയ മലപ്പുറം സ്വദേശി ഷോക്കേറ്റ് മരിച്ചു. പാണ്ടിക്കാട് ഒലിപ്പുഴ പെരുവക്കാട് സ്വദേശി ഷാഫി പാലത്തിങ്ങൽ (45) ആണ് പാണ്ടിക്കാട് സ്വകാര്യ ആശുപത്രിയിൽ മരിച്ചത്.

ജിദ്ദ കന്ദറയിൽ എ.സി മെക്കാനിക്കായി ജോലി ചെയ്തു വരികയായിരുന്നു. 22 വർഷത്തോളമായി പ്രവാസിയായിരുന്നു ഇദ്ദേഹം.

അടുത്ത മാസം നാലിന് ജിദ്ദയിലേക്ക് മടങ്ങാനായി വിമാന ടിക്കറ്റ് എടുത്ത് കാത്തിരിക്കുന്നതിനിടയിലായിരുന്നു മരണം.

പിതാവ്: പരേതനായ പാലത്തിങ്ങൽ മുഹമ്മദ്‌, മാതാവ്: മറിയ, ഭാര്യ: സീനത്ത്, മക്കൾ: മുഹമ്മദ്‌ അമീർ, മുഹമ്മദ്‌ സഫ്‌വാൻ.