സഊദി അറേബ്യയിൽ കഴിയുന്ന ജിസിസി രാജ്യക്കാർക്ക് ആഭ്യന്തര ഹജ്ജ് തീർഥാടകരായി റജിസ്റ്റർ ചെയ്യാനാകില്ല

0
1093

ജിദ്ദ: സഊദി അറേബ്യയിൽ കഴിയുന്ന ജിസിസി രാജ്യക്കാർ ഹജ്ജ് നിർവഹിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ സ്വന്തം രാജ്യത്തെ ഹജ് മിഷൻ മുഖേനയാണ് അപേക്ഷിക്കേണ്ടത്.

ഇവർക്ക് ആഭ്യന്തര ഹജ്ജ്‌ തീർഥാടകരായി റജിസ്റ്റർ ചെയ്യാനാകില്ലെന്ന് ഹജ് ഉംറ മന്ത്രാലയം.

സൗദിക്ക് അനുവദിച്ച 2 ലക്ഷം ക്വാട്ടയിൽ സ്വദേശികളും ഇവിടെ ജോലി ചെയ്യുന്ന മറ്റു വിദേശ രാജ്യക്കാർക്കും ഉള്ളതാണെന്നും വിശദീകരിച്ചു.