നിരോധനം അവഗണിച്ച് റോഡരികിൽ ഒട്ടകപ്പാൽ വിൽപന തകൃതി; അനധികൃത വിൽപ്പനക്കാർ വിദേശികൾ

0
3744

റിയാദ്: നിരോധനം അവഗണിച്ച് പ്രവാസികൾ റോഡരികിൽ ഒട്ടകപ്പാൽ വിൽപന തുടരുന്നു. പ്രത്യേകിച്ച് റിയാദ് നഗരത്തിലെ പല സ്ഥലങ്ങളിലും ഒട്ടകപ്പാൽ വിൽപ്പന നിരോധന തീരുമാനത്തെ വിവിധ രാജ്യങ്ങളിലെ പ്രവാസികൾ വെല്ലുവിളിക്കുന്നത് തുടരുകയാണെന്നാണ് പ്രാദേശിക ഓൺലൈൻ നടത്തിയ പരിശോധനയിൽ വ്യക്തമായി.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

അൽ-ജനാദ്രിയ-അൽ തുമാമ റോഡിലും അനധികൃത ഒട്ടക പാൽ വിൽപ്പന തകൃതിയായി നടക്കുന്നുണ്ട്. അധികാരികളുടെ റെയ്ഡ് ഉണ്ടായാൽ ഉടനടി ഉപേക്ഷിക്കുകയോ ഇവിടെ നിന്ന് പെട്ടെന്ന് നീക്കുകയോ ചെയ്യുകയാണെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ഓരോ കേന്ദ്രങ്ങളിലും ഒരു കൂട്ടം ഒട്ടകങ്ങൾ ഉണ്ടാകും. അവിടെയുള്ള അറബ് പൗരന്മാർ താമസക്കാർ വഴിയാത്രക്കാർക്കും കാൽനടയാത്രക്കാർക്കും ഒട്ടകപ്പാൽ വിൽക്കുന്ന ദൃശ്യങ്ങളും പുറത്തു വിട്ടിട്ടുണ്ട്.

പരിസ്ഥിതി, ജലം, കൃഷി മന്ത്രാലയം റോഡുകളിൽ പാൽ വിൽക്കുന്നത് നിരോധിക്കുകയും ഈ നടപടികൾ പരിഹരിക്കുന്നതിനായി ബന്ധപ്പെട്ട അധികാരികളുമായി സംയുക്ത പ്രചാരണങ്ങൾ നടത്തുകയും ചെയ്തിരുന്നു. മാത്രമല്ല, നേരത്തെ ഒട്ടകപ്പാൽ വിൽക്കുന്ന എല്ലാ ഒട്ടകങ്ങളെയും നീക്കം ചെയ്യുകയും ചെയ്തിരുന്നു.

മലിനമായ പാൽ മൂലം മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്ക് രോഗങ്ങൾ പകരുമെന്ന് മന്ത്രാലയം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അതിൽ ഏറ്റവും പ്രധാനപ്പെട്ടത് ബ്രൂസെല്ലോസിസ് ആണ്. ഇത്തരത്തിലുള്ള കാര്യങ്ങൾ ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് അനധികൃത പാൽ വിൽപ്പനക്ക് അധികൃതർ നിരോധനം ഏർപ്പെടുത്തിയത്.

വീഡിയോ കാണാം👇

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക