വിമാനദുരന്തങ്ങൾ‌ പതിവ്; നടുങ്ങി നേപ്പാൾ; മാസങ്ങൾക്ക് മുൻപ് കൊല്ലപ്പെട്ടത് 22 പേർ

0
1969

കാഠ്മണ്ഡു: കഴിഞ്ഞ 30 വർഷത്തിനിടെ മുപ്പതോളം വിമാനങ്ങളാണ് നേപ്പാളിൽ തകർന്നു വീണത്. ഏറ്റവും അവസാനം നേപ്പാളിൽ വിമാനാപകടം സംഭവിച്ചത് 2022 മേയിലാണ്. അന്ന് താരാ എയർലൈൻസ് വിമാനം തകർന്നു വീണ് 22 പേരാണ് മരിച്ചത്.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ഇപ്പോൾ 68 യാത്രക്കാരും നാലു ജീവനക്കാരുമായി കാഠ്മണ്ഡുവിലെ ത്രിഭുവൻ വിമാനത്താവളത്തിൽനിന്ന് പറന്നുയർന്ന യതി എയർലൈൻസിന്റെ 9എൻ എഎൻസി എടിആർ 72 വിമാനമാണ് പൊഖാറ രാജ്യാന്തര വിമാനത്താവളത്തിൽ ഇറങ്ങുന്നതിനു തൊട്ടുമുൻപ് തകർന്നു വീണത്.

ഇതുവരെ 30 മൃതദേഹങ്ങൾ കണ്ടെത്തിയതായി റിപ്പോർട്ടുണ്ട്. വിമാനത്തിലുണ്ടായിരുന്ന ആരും രക്ഷപ്പെടാൻ സാധ്യതയില്ലെന്നാണ് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. വിമാത്തിലുണ്ടായിരുന്ന യാത്രക്കാരിൽ 10 പേർ വിദേശികളും 58 പേർ നേപ്പാളി പൗരൻമാരുമാണ്. വിമാന ജീവനക്കാരിൽ രണ്ടു പേർ പൈലറ്റുമാരും രണ്ടു പേർ എയർഹോസ്റ്റസുമാരുമാണെന്നും വിമാനക്കമ്പനിയെ ഉദ്ധരിച്ച് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക