മലപ്പുറം: ഭർത്താവിന്റെ സഹായത്തോടെ ഭിന്നശേഷിക്കാരിയായ യുവതിയെ വിദേശത്ത് വെച്ച് പീഡിപ്പിച്ച പ്രതി പിടിയിലായി. പ്രവാസിയായിരുന്ന ചങ്ങരംകുളം തെങ്ങിൽ സ്വദേശി വാക്കത്ത് വളപ്പിൽ യാക്കൂബ് (49) ആണ് ചങ്ങരംകുളം പൊലീസിന്റെ പിടിയിലായത്.
വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
2020 ലാണ് മാനസിക വെല്ലുവിളി നേരിടുന്ന പെൺകുട്ടിയെ യാക്കൂബ് പീഡിപ്പിക്കുന്നത്. യാക്കൂബിന്റെ ഭാര്യ സഹോദര൯ വിവാഹം കഴിച്ച ഈ പെൺകുട്ടിയെ ഗൾഫിലെത്തിച്ച ശേഷം പെൺകുട്ടിയുടെ ഭർത്താവിന്റെയും സഹോദരിയുടെയും ഒത്താശയോടെ സഹോദരീ ഭർത്താവ് പീഡിപ്പിച്ചെന്നാണ് പരാതി.
യുവതിയുടെ ഭർത്താവും സഹോദരിയും സംഭവത്തിൽ നേരത്തെ അറസ്റ്റിലായിരുന്നു. പിന്നീട് വിദേശത്ത് പോയ പ്രതിക്കായി ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കിയിരുന്നു. പിടിയിലായ പ്രതിയെ പൊന്നാനി ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജറാക്കി റിമാൻഡ് ചെയ്തു.
വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക