സഊദിയിൽ ബൈക്ക് റാലിക്കിടെ കാർ ഇടിച്ചു കയറി, ബൈക്കുകൾ ബോണറ്റിന് മുകളിലേക്ക് തെറിച്ചു വീണു: നിരവധി പേർക്ക് പരിക്ക് – വീഡിയോ

0
2675

ദമാം: സഊദിയിൽ ബൈക്ക് റാലിക്കിടെ കാർ ഇടിച്ചു കയറി നിരവധി പേർക്ക് പരിക്ക്. കിഴക്കൻ സഊദിയിലെ ദമാമിന് സമീപം ഖത്വീഫിലാണ് സംഭവം. സൈഡ് മാറി റോഡിലൂടെ നിരയായി പോകുന്ന ബൈക്കുകൾക്ക് ഇടയിലേക്ക് കാർ ഇടിച്ചു കയറിയതോടെ ബൈക്കുകൾ കാറിന്റെ ബോണറ്റിന് മുകളിലൂടെയും മറ്റും തെറിച്ചു പോകുന്നത് വ്യക്തമാക്കുന്ന വീഡിയോ പുറത്ത് വന്നിട്ടുണ്ട്.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

സംഭവത്തിൽ നിരവധി പേർക്ക് പരിക്കേറ്റു. ഇന്നലെ വെള്ളിയാഴ്ച ഖത്തീഫ് കോർണിഷിലാണ് സംഭവം. ബൈക്കുകളുടെ സംഘം ക്രമരഹിതമായി സംഘമായി സഞ്ചരിച്ചതാണ് അപകട കാരണമെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ട്രാഫിക് സിഗ്നലിൽ നിയമം പാലിക്കാതെ ബൈക്കുകളുമായി പോയതാണ് അപകടകാരണം. എന്നാൽ, ബൈക്ക് റാലി എന്ത് ലക്ഷ്യമാക്കിയുള്ളതായിരുന്നുവെന്ന് വ്യക്തമല്ല.

യുവതി ഓടിച്ചിരുന്ന സിഗ്നൽ കടന്നു പോകുന്നതിനിടെ ബൈക്ക് സംഘം ചുവപ്പ് സിഗ്നൽ മുറിച്ചു കടക്കുന്നതിനിടെയാണ് അപകടം. ബൈക്ക് സംഘം ചുവപ്പ് സിഗ്നൽ മുറിച്ചു കടക്കുന്നത് വീഡിയോയിൽ വ്യക്തമായി കാണാം. ഇതോടെ, ബൈക്കുകൾക്കിടെ കാർ എത്തുകയും കൂട്ടായിടിക്ക് കാരണമാകുകയും ചെയ്തു. ഡ്രൈവർമാർ സുരക്ഷയ്ക്കായി ഡ്രസ് കോഡ് പാലിച്ചിരുന്നില്ലെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കി.

അപകടത്തിൽ ചെറുതും ഗുരുതരവുമായ നിരവധി പരിക്കുകൾ ഉണ്ടായതായും അവയിൽ ചിലർക്ക് അപകട സ്ഥലത്ത് ചികിത്സ നൽകിയതായും ബാക്കിയുള്ളവരെ പൂർണ്ണ ചികിത്സയ്ക്കായി ഖത്തീഫ് സെൻട്രൽ ആശുപത്രിയിലേക്ക് മാറ്റിയതായും വൃത്തങ്ങൾ കൂട്ടിച്ചേർത്തു.

വീഡിയോ കാണാം👇

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക