ആശ്രിത വിസ കാലാവധി തീർന്നാലും 6 മാസം താമസാനുമതി

0
2527

അബുദാബി: ആശ്രിത വിസ കാലാവധി തീർന്നാലും ആറു മാസം വരെ രാജ്യത്ത് തങ്ങാമെന്ന് ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി ആൻഡ് സിറ്റിസൺഷിപ്. നിശ്ചിത സമയത്തിനുള്ളിൽ പുതിയ വിസയിലേക്കു മാറുകയോ രാജ്യം വിടുകയോ ചെയ്യാമെന്നു ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി ആൻഡ് സിറ്റിസൺഷിപ് അറിയിച്ചു.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

അതേസമയം, നിശ്ചിത സമയത്തിനുള്ളിൽ വീസ പുതുക്കിയില്ലെങ്കിൽ പിഴയടയ്ക്കേണ്ടി വരും. മാതാപിതാക്കൾ, ഭാര്യ, കുട്ടികൾ എന്നിവരാണ് ആശ്രിത വീസ പരിധിയിൽ വരുന്നത്.

ഫാമിലി വിസ ലഭിക്കാനുള്ള യോഗ്യത:

4000 ദിർഹം മാസ വേതനം, അല്ലെങ്കിൽ 3000 ദിർഹം വേതനവും താമസ സൗകര്യവും, 18 വയസ്സിനു മുകളിലുള്ളവർ ആശ്രിത വീസയ്ക്ക് അപേക്ഷിക്കുകയാണെങ്കിൽ വൈദ്യ പരിശോധന നിർബന്ധം, ഭാര്യയ്ക്ക് വിസ അപേക്ഷിക്കുന്നവർ സാക്ഷ്യപ്പെടുത്തിയ വിവാഹ സർട്ടിഫിക്കറ്റും കൂടെ അറബിയിൽ വിവർത്തനം ചെയ്തതിന്റെ പകർപ്പും നൽകണം. മാതാപിതാക്കളെ സ്പോൺസർ ചെയ്യാൻ നിയമ തടസ്സമില്ല. മാതാപിതാക്കൾക്ക് ഒരു വർഷം കാലാവധിയുള്ള, പുതുക്കാൻ സാധിക്കുന്ന വിസയാണ് നൽകുക. അതോറിറ്റി നിശ്ചയിക്കുന്ന സുരക്ഷാ തുക അപേക്ഷയോടൊപ്പം നൽകണം.

മാതാപിതാക്കളിലൊരാൾ മരിക്കുകയോ വേർപിരിയുകയോ ചെയ്താൽ ഒരാൾക്കു മാത്രമായി വിസ നടപടികൾ പൂർത്തിയാക്കാം. മാതാപിതാക്കൾക്കു മക്കൾ ഒരുക്കുന്ന താമസ സൗകര്യം റസിഡൻസി വീസ ലഭിക്കുന്നതിൽ പ്രധാനമാണ്. മാതാപിതാക്കൾക്ക് വർഷം തോറും പുതുക്കാൻ കഴിയുന്ന ആരോഗ്യ ഇൻഷുറൻസും ആവശ്യമാണ്.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

UAE Dependent Visa: 6 months stay even after expiry