ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസലിനെ തുറങ്കിലടച്ചതിനു പിന്നിൽ അഡ്മിനിസ്ട്രേറ്റർ പ്രഭുൽ ഖോഡാ പട്ടേലിന്റെ രാഷ്ട്രീയ, കച്ചവട താൽപര്യങ്ങൾ: സഊദി ONCP

0
2379

റിയാദ്: ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസലിനെ തുറങ്കിലടച്ചതിനു പിന്നിൽ ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർ പ്രഭുൽ ഖോഡാ പട്ടേലിന്റെ രാഷ്ട്രീയ, കച്ചവട താൽപര്യങ്ങൾ ആണെന്ന് സഊദി ഒ എൻ സി പി കമ്മറ്റി ആരോപിച്ചു.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

കേന്ദ്രസർക്കാരിന്റെ ബിസിനസ് അജണ്ട നടപ്പാക്കുകയാണ് പട്ടേൽ ചെയ്യുന്നത്. ലക്ഷദ്വീപിന്റെ മതേതരത്വവും സാംസ്കാരികതയും ഇല്ലാതാക്കി വൻകിട ബിസിനസുകാർക്ക് ടൂറിസം എന്ന പേരിൽ നൂറു കണക്കിന് ദ്വീപുകളിൽ ഹോട്ടലുകളും ബാറുകളും ഉണ്ടാക്കി മദ്യം വിറ്റു പണമുണ്ടാക്കുവാൻ വേണ്ടിയാണ് മുഹമ്മദ് ഫൈസലിനെ ഇല്ലാതാക്കാൻ ശ്രമിക്കുന്നത്.

2009 ൽ നടന്ന ചെറിയ രാഷ്ട്രീയ സംഘർഷത്തിന്റെ പേരിൽ രജിസ്റ്റർ ചെയ്ത കേസിൽ മുഹമ്മദ് ഫൈസലിനെതിരെ കഴിഞ്ഞ ലോകസഭാ തെരഞ്ഞെടുപ്പ് കാലത്ത് ഇതേ കേസിൽ തുടർനടപടിക്കായി പ്രഭുൽ ഖോഡ പട്ടേൽ രഹസ്യ ഇടപെടൽ നടത്തിയത് വിവാദമായതാണ്. ലക്ഷദ്വീപ് നിവാസികളുടെ സമാധാനം ഇല്ലാതാക്കാൻ ശ്രമിക്കുന്ന അഡ്മിനിസ്ട്രേറ്ററുടെ നടപടിയിൽ പ്രതിക്ഷേദിക്കുന്ന ലക്ഷദിപിലെ എം പി മുഹമ്മദ് ഫൈസലിനെ ഇല്ലാതാക്കാൻ കഴിയില്ലന്ന് ഒ എൻ സി പി സഊദി കമ്മറ്റി അഭിപ്രായപെട്ടു.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക