ഹജ്ജ്‌: ഇതിനകം രജിസ്റ്റർ ചെയ്തത് 70,000 ആഭ്യന്തര തീർത്ഥാടകർ

0
931

ജിദ്ദ: 70,000-ത്തിലധികം പൗരന്മാരും താമസക്കാരും ഹജ്ജിനായി ഇതിനകം രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് ഹജ്ജ്, ഉംറ ഡെപ്യൂട്ടി മന്ത്രി ഡോ. അബ്ദുൽ ഫത്താഹ് മഷാത്ത് വെളിപ്പെടുത്തി.

തീർഥാടകർക്ക് ഈ സേവനം നൽകുന്ന കമ്പനിയുമായി നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നും അദ്ദേഹം വിശദീകരിച്ചു.
ഹജ്ജിൽ പ്രവേശിക്കുന്നതിന് 5 മാസം മുമ്പ് മുഴുവൻ തുകയും അടയ്‌ക്കുന്നതിന് പകരം തീർഥാടകർക്ക് സൗകര്യമൊരുക്കുന്നതിനായി 3 ഗഡുക്കളായി അടയ്ക്കാൻ സാധ്യമാക്കുമെന്നും അദ്ദേഹം സൂചിപ്പിച്ചു.

കൂടുതൽ അതിഥികൾക്ക് ആതിഥ്യം വഹിക്കാനും അവരുടെ യാത്ര സുഗമമാക്കാനും തീർത്ഥാടകരുടെ അനുഭവവും സുസ്ഥിരതയും സമ്പന്നമാക്കാനും ലക്ഷ്യമിട്ടുള്ള തീർഥാടക സേവന പരിപാടിയെ അദ്ദേഹം പരാമർശിച്ചു.

കൊറോണ മഹാമാരിക്ക് മുമ്പുള്ള തീർഥാടകരുടെ എണ്ണം പ്രായപരിധിയില്ലാതെ തിരിച്ചുവരുന്നതിന് ഈ വർഷത്തെ ഹജ്ജ് സാക്ഷ്യം വഹിക്കുമെന്ന് മന്ത്രാലയം നേരെത്തെ അറിയിച്ചിരുന്നു.