റിയാദ്: നാളെ (ചൊവ്വാഴ്ച) വരെ രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ ഇടിമിന്നലോടെയുള്ള മഴക്ക് സാധ്യതയെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നൽകി.
വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
റിയാദ്, ഖസിം, കിഴക്കൻ മേഖലകളിൽ ഇടത്തരം മുതൽ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്രം അറിയിച്ചു. ഇത് വെള്ളപ്പൊക്കത്തിലേക്ക് നയിച്ചേക്കാമെന്നും മുന്നറിയിപ്പിലുണ്ട്.
മഴയുടെ ഫലമായുണ്ടാകുന്ന അപകടങ്ങൾ ഒഴിവാക്കാൻ, വിവിധ മാധ്യമങ്ങളിലൂടെയും സോഷ്യൽ നെറ്റ്‌വർക്കിംഗ് സൈറ്റുകളിലൂടെയും പ്രഖ്യാപിച്ചിരിക്കുന്ന നിർദ്ദേശങ്ങൾ പാലിക്കാനും ജാഗ്രത പാലിക്കാനും ജനറൽ ഡയറക്ടറേറ്റ് ഓഫ് സിവിൽ ഡിഫൻസ് എല്ലാവരോടും ആഹ്വാനം ചെയ്തു.
വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക