സഊദിയിൽ ആംബുലൻസിനു വേണ്ടി റെഡ് സിഗ്നൽ കട്ട് ചെയ്യുന്നത് നിയമ ലംഘനമല്ല; ഗതാഗത സുരക്ഷാ കമ്മിറ്റി

0
2589

ജിദ്ദ: സഊദിയിൽ ആംബുലൻസിനു വേണ്ടി റെഡ് സിഗ്നൽ കട്ട് ചെയ്യുന്നത് നിയമ ലംഘനമല്ല. ആംബുലൻസും സിവിൽ ഡിഫൻസ് വാഹനങ്ങളും അടക്കമുള്ള എമർജൻസി വാഹനങ്ങൾക്ക് കടന്നു പോകാൻ വേണ്ടി സിഗ്നൽ കട്ട് ചെയ്യുന്നത് ഗതാഗത നിയമ ലംഘനമായി കണക്കാക്കില്ലെന്ന് സഊദി ഗതാഗത സുരക്ഷാ കമ്മിറ്റി അംഗം സ്വാലിഹ് അൽ ഗാംദി  പറഞ്ഞു.

ഇത്തരം സാഹചര്യങ്ങളിൽ ഡ്രൈവറുടെ പേരിൽ ഗതാഗത നിയമ ലംഘനം രജിസ്റ്റർ ചെയ്ത് പിഴ ചുമത്തുന്ന പക്ഷം സിഗ്നൽ കട്ട് ചെയ്ത സാഹചര്യം വ്യക്തമാക്കുന്ന ഫോട്ടോ സമർപ്പിച്ച് പിഴ ഒഴിവാക്കാൻ സാധിക്കും.