ചെന്നൈ: മഞ്ജുു വാര്യര്‍ നായികയയായ സിനിമക്ക് സഊദിയിൽ നിരോധനം. ജനുവരി 11 ന് റിലീസ് ചെയ്യാനിരിക്കെയാണ് തമിഴ് ചിത്രമായ ”തുനിവിന്’ സഊദി അറേബ്യയില്‍ നിരോധനം ഏർപ്പെടുത്തിയത്.
വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
തമിഴില്‍ ഏറ്റവുമധികം ആരാധകരുള്ള താരങ്ങളില്‍ ഒരാളായ അജിത്ത് കുമാര്‍ ആണ് സിനിമയിലെ നായകൻ. എച്ച് വിനോദാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
ട്രാന്‍സ്‌ജെന്റര്‍ കഥാപാത്രങ്ങളുമായി ബന്ധപ്പെട്ട രംഗങ്ങളാണ് ചിത്രത്തിന് നിരോധനം ലഭിക്കാന്‍ കാരണം എന്നാണ് റിപ്പോര്‍ട്ടുകള്‍. അതേ സമയം മറ്റു ഗള്‍ഫ് രാജ്യങ്ങളില്‍ ചിത്രത്തിന്റെ സെന്‍സറിംഗ് കഴിഞ്ഞിട്ടില്ലെന്നും ഇത് പൂര്‍ത്തികരിച്ചാല്‍ കുവൈത്ത്, ഖത്തര്‍ തുടങ്ങിയ രാജ്യങ്ങളിലും വിലക്ക് വന്നേക്കുമെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
അജിത്ത് നായകനായ ‘നേര്‍കൊണ്ട’ , ‘പാര്‍വൈ’ എന്നീ ചിത്രങ്ങള്‍ സംവിധാനം ചെയ്തതും വിനോദ് ആയിരുന്നു. ബോണി കപൂറാണ് ചിത്രം നിര്‍മ്മിക്കുന്നത്.
വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക