നിങ്ങളുടെ ഉപയോഗശൂന്യമായ ഇ – ഉപകരണങ്ങൾ ഇനി ഇങ്ങനെ ഒഴിവാക്കാം, ശ്രദ്ധേയമായ “റീസൈക്കിൾ യുവർ ഡിവൈസ്” പദ്ധതിയുമായി സഊദി

0
1819

റിയാദ്: ഉപയോഗശൂന്യമായ e divice കൾ അലക്ഷ്യമായി വലിച്ചെറിയുന്നതിന് പകരം റീസൈക്കിൾ ചെയ്യാൻ അവസരം. കമ്മ്യൂണിക്കേഷൻസ് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി കമ്മീഷൻ (സിഐടിസി) ആണ് “റീസൈക്കിൾ യുവർ ഡിവൈസ്” എന്ന പദ്ധതിയുമായി രംഗത്തെത്തിയത്.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ഇതിനകം തന്നെ 40,000-ലധികം ഉപയോഗശൂന്യമായ ഇ-ഉപകരണങ്ങൾ ഇത്തരത്തിൽ എത്തിച്ചേർന്നതായി അധികൃതർ അറിയിച്ചു. 1 മില്യണിലധികം റിയാൽ മൂല്യമുള്ള വസ്തുക്കളാണ് ഇവ.

ഇലകട്രോണിക്സ് വേസ്റ്റ് പരിസ്ഥിതിയിൽ ഏൽപ്പിക്കുന്ന ആഘാതം കുറക്കുകയെന്ന ലക്ഷ്യത്തോടെയാണ് പുതിയ നീക്കം. സമൂഹത്തിലെ പാരിസ്ഥിതിക സുസ്ഥിരതയുടെ പ്രാധാന്യത്തെക്കുറിച്ചും ഓരോ വ്യക്തികളോടും അവരുടെ ഉത്തരവാദിത്തത്തെക്കുറിച്ചും അവബോധം നൽകൽ ഈ സംരംഭത്തിലൂടെ ലക്ഷ്യമിടുന്നതായി സി ഐ ടി സി പറഞ്ഞു. പാരിസ്ഥിതിക സുസ്ഥിരത കൈവരിക്കുക, ഉദ്‌വമനവും ഇ-മാലിന്യവും കുറയ്ക്കുക, ഉപകരണങ്ങൾ പുനരുപയോഗം ചെയ്യുന്നതിലൂടെ സാമ്പത്തിക പാഴ്‌വസ്തുക്കൾ കുറയ്ക്കുക എന്നിവയും ഈ സംരംഭത്തിന്റെ പ്രധാന ലക്ഷ്യങ്ങളാണ്.

ഉപയോഗശൂന്യമായ ടാബ്‌ലെറ്റുകൾ, പ്രിന്ററുകൾ, ലാപ്‌ടോപ്പുകൾ, ഡെസ്‌ക്‌ടോപ്പ് കമ്പ്യൂട്ടറുകൾ, മൊബൈൽ ഫോണുകൾ, മോഡമുകൾ, ലാൻഡ്‌ലൈൻ ഫോണുകൾ എന്നിവയാണ് ഈ സംരംഭത്തിൽ ഉൾപ്പെടുത്തിയിരിക്കുന്ന ഇ-ഉപകരണങ്ങൾ. നിരവധി വ്യക്തികൾക്കൊപ്പം ബിസിനസ്സ് മേഖലയിലെ നിരവധി സ്ഥാപനങ്ങളും പദ്ധതിയിൽ ഇതിനകം തന്നെ പങ്കാളികളായിട്ടുണ്ട്.

കമ്മ്യൂണിക്കേഷൻസ് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി മന്ത്രാലയം (എംസിഐടി), നാഷണൽ സെന്റർ ഫോർ വേസ്റ്റ് മാനേജ്‌മെന്റ് (എംഡബ്ല്യുഎഎൻ), സ്വകാര്യ മേഖല എന്നിവയുടെ സഹകരണത്തോടെയാണ് ഇ-ഉപകരണങ്ങളിൽ നിന്നുള്ള മാലിന്യം കുറയ്ക്കുന്നതിനുള്ള പദ്ധതി സിഐടിസി ആരംഭിച്ചത്.

“നിങ്ങളുടെ ഉപകരണം റീസൈക്കിൾ ചെയ്യുക” എന്ന കാംപയിനിൽ പങ്കാളികളാകാൻ രാജ്യത്തെ എല്ലാ പൗരന്മാരോടും താമസക്കാരോടും സി ഐ ടി സി ആഹ്വാനം ചെയ്തു. ജനുവരി 31 വരെയാണ് കാംപയിനിൽ രജിസ്റ്റർ ചെയ്യാനുള്ള അവസരം. ഈ സംരംഭം അവസാനിക്കുന്നതിന് മുമ്പ് https://ca.cst.gov.sa/l/recycle എന്ന ലിങ്ക് വഴി ഉപയോഗിക്കാത്ത ഇ-ഉപകരണങ്ങൾ നൽകാനാകും.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക