ജിദ്ദ: ഒതായി ചാത്തല്ലൂർ വെൽഫയർ കമ്മിറ്റിയുടെ വാർഷിക ജനറൽ ബോഡി യോഗം ഷറഫിയ ഇമ്പീരിയൽ റെസ്റ്റോറന്റ് ഓഡിറ്റോറിയത്തിൽ വെച്ച് നടന്നു. മാധ്യമ പ്രവർത്തകനായ സുൽഫിക്കർ ഒതായി പരിപാടി ഉദ്ഘാടനം ചെയ്തു. പി. വി മുഹമ്മദ് അഷ്റഫ് അധ്യക്ഷത വഹിച്ചു.
ഹബീബ് കാഞ്ഞിരാല പ്രവർത്തന റിപ്പോർട്ടും അമീൻ ചെമ്മല സാമ്പത്തിക റിപ്പോർട്ടും അവതരിപ്പിച്ചു. നൗഷാദ് വി. പി, ജുനൈസ് ബാവ, ആരിഫ് വി. ടി, എന്നിവർ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. മുഹമ്മദ് സബാഹ് വി. ടി, മുഹമ്മദ് ഷിബിലി സി. എച്ച് എന്നിവർ ഓഡിറ്റർമാർ ആയിരുന്നു. അഷ്റഫ് വി. ടി, സി. ടി മുജീബ് സ്വലാഹി, അഷ്ഫാഖ് അഷ്റഫ് പി. വി എന്നിവർ സംസാരിച്ചു.
ജനറൽ ബോഡി യോഗത്തിൽ വെച്ച് 2023 വർഷത്തേക്കുള്ള പുതിയ കമ്മറ്റിയെ തിരഞ്ഞെടുത്തു. പ്രസിഡന്റ്: ഫൈസൽ ബാബു കെ. സി, വൈസ് പ്രസിഡന്റുമാർ: ഹബീബ് കാഞ്ഞിരാല, മുജീബ് റഹ്മാൻ സി. ടി. ജനറൽ സെക്രട്ടറി: സുനീർ കെ. പി സെക്രട്ടറിമാർ: അഷ്റഫ് വി. ടി, അഷ്ഫാഖ് അഷ്റഫ് പി. വി, ട്രഷറർ: മുഹമ്മദ് അമീൻ ചെമ്മല. രക്ഷധികാരികൾ: അഷ്റഫ് പി. വി, സുൽഫിക്കർ ഒതായി, അബ്ദുൽ ഗഫൂർ പി. സി എന്നിവർ രക്ഷാധികാരികളുമാണ്. വനിത വിംഗ് കൺവീനർ: മുഹ്സിന ടീച്ചർ. എക്സിക്യൂട്ടീവ് അംഗങ്ങൾ: അർഷാദ് കെ. സി, ഷബീബ്. ടി, ജുനൈസ് ബാവ. യു, ആരിഫ് വി.ടി. പരിപാടിയിൽ ഗഫൂർ പി. സി സ്വാഗതവും സുനീർ കെ. പി നന്ദിയും പറഞ്ഞു.