റിയാദ്: രാജ്യത്തെ വിവിധ ഔട്ട്‌ലെറ്റുകളിലെ ഡ്യൂട്ടി ഫ്രീ മാർക്കറ്റുകളിൽ മദ്യം വിൽക്കാൻ അനുവാദമില്ലെന്ന് സകാത്ത്, ടാക്സ് ആൻഡ് കസ്റ്റംസ് അതോറിറ്റി വ്യക്തമാക്കി. ഇതുമായി ബന്ധപ്പെട്ട ഒരു അന്വേഷണത്തിന് മറുപടിയായാണ് അതോറിറ്റി ഇക്കാര്യം ആവർത്തിച്ചത്.
വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
“സ്വതന്ത്ര വിപണികൾ സ്ഥാപിക്കുന്നതിനുള്ള നിയമങ്ങളും ആവശ്യകതകളും അനുസരിച്ച്, സ്വതന്ത്ര വിപണിയിൽ വിൽക്കാൻ അനുവദിക്കാത്ത പദാർത്ഥങ്ങളിൽ ഒന്നാണ് മദ്യം.” എന്നാണ് അതോറിറ്റിയുടെ വിശദീകരണം. വ്യോമ, കടൽ, കര തുറമുഖങ്ങളിൽ ഷോപ്പുകൾ സ്ഥാപിക്കുന്നതിനുള്ള കസ്റ്റംസ് നിയമങ്ങളും വ്യവസ്ഥകളും നടപടിക്രമങ്ങളും “സകാത്തും കസ്റ്റംസും” നേരത്തെ വെളിപ്പെടുത്തിയിരുന്നു.
കസ്റ്റംസ് തീരുവയ്ക്ക് വിധേയമാകാതെ എല്ലാത്തരം വിദേശ ചരക്കുകളും അവയുടെ ഉത്ഭവം എന്തുതന്നെയായാലും സ്വതന്ത്ര വിപണികളിലേക്ക് പ്രവേശിക്കാനും രാജ്യത്തിന് പുറത്തോ മറ്റ് സ്വതന്ത്ര വിപണികളിലേക്കോ അവ നീക്കം ചെയ്യാനും നിയമങ്ങൾ അനുവദിക്കുന്നുവെന്നും വിശദീകരിച്ചു.
വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക