റിയാദിൽ ഓടിക്കൊണ്ടിരിക്കെ ബസ് കത്തിനശിച്ചു

0
2080

റിയാദ്: തലസ്ഥാന നഗരിയായ റിയാദിൽ ഓടിക്കൊണ്ടിരിക്കെ ബസ് കത്തിനശിച്ചു. റിയാദിലെ അഫീഫ് ഗവർണറേറ്റിലാണ് സംഭവം. ബസിന് തീപിടിച്ചെങ്കിലും ഉടൻ സംഭവ സ്ഥലത്തെത്തിയ സിവിൽ ഡിഫൻസ് വിഭാഗം നടത്തിയ ഇടപെടലിനെ തുടർന്ന് പരിക്കേൽക്കാതെ തീ അണക്കാനായി.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആവശ്യമായ നടപടിക്രമങ്ങൾ കോംപീറ്റന്റ് അതോറിറ്റി പൂർത്തിയാക്കിയതായും ജനറൽ ഡയറക്ടറേറ്റ് ഓഫ് സിവിൽ ഡിഫൻസ് അറിയിച്ചു.

ജനുവരി 2 ന് റിയാദിലെ ഷഖ്‌റ ഗവർണറേറ്റിലും വാഹനത്തിന് തീപ്പിടിച്ചിരുന്നു. അൽ ഖസബ് സെന്ററിൽ ഒരു ട്രക്കിന് തീപിടിച്ചുവെങ്കിലും സിവിൽ ഡിഫൻസ് ടീമുകളുടെ ഇടപെടലിൽ പരിക്കേൽക്കാതെ അണക്കുകയായിരുന്നു.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക