2023 ലെ ഏഴ് ലോകാത്ഭുതങ്ങളുടെ പട്ടികയിൽ സഊദിയിലെ അൽ ഉലയും

0
5366

റിയാദ്: 2023 ലെ ഏഴ് ലോകാത്ഭുതങ്ങളുടെ പട്ടികയിൽ സഊദിയിലെ അൽ ഉലയും ഇടം നേടി. യാത്രയിലും യാത്രാ വിഷയങ്ങളിലും വൈദഗ്ധ്യമുള്ള അമേരിക്കൻ മാഗസിൻ കോണ്ടെ നാസ്റ്റ് പുറത്തിറക്കിയ 2023-ൽ ലോകത്തിലെ ഏഴ് അത്ഭുത പട്ടികയിലാണ് അൽ-ഉല നഗരത്തെയും തിരഞ്ഞെടുത്തത്. ഭൂമിയിലെ ഏറ്റവും അത്ഭുതകരമായ സ്ഥലമായാണ് അൽ ഉല ഇടം നേടിയത്.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

അസാധാരണമായ പൈതൃകവും സാംസ്കാരിക ചരിത്രവുമുള്ള ഒരു സ്ഥലമാണ് അൽ-ഉലയെന്ന് മാഗസിൻ വിശദീകരിച്ചു. 2000 വർഷത്തിലേറെ പഴക്കമുള്ള ഒരു പ്രദേശം കണ്ടെത്താനും പഠിക്കാനും സന്ദർശകർക്ക് വാതിലുകൾ തുറന്നിടുന്നതിന് മുമ്പ് ആരും ഈ സ്ഥലങ്ങൾ അത്ര കാര്യമാക്കിയിരുന്നില്ല.

രാജ്യത്തിന്റെ വടക്കുപടിഞ്ഞാറൻ മരുഭൂമിയുടെ ഹൃദയഭാഗത്ത് സ്ഥിതിചെയ്യുന്നതെന്ന ഇവിടെ ഭൂരിഭാഗവും ഇപ്പോഴും കണ്ടെത്താനായിട്ടില്ലെന്നാണ് നിഗമനം. സൈറ്റിന്റെ 5 ശതമാനത്തിൽ താഴെ മാത്രമേ ഖനനം ചെയ്തിട്ടുള്ളൂവെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു.

യുനെസ്‌കോയുടെ ലോക പൈതൃക സൈറ്റായ അൽ ഹജറിൽ ചുവന്ന മണൽക്കല്ലിന്റെ പാറക്കെട്ടുകളിൽ കൊത്തിയെടുത്ത കൂറ്റൻ ശവകുടീരങ്ങൾ ഉൾപ്പെടുന്നുണ്ട്. അതിനുപുറമെ, പഴയ നഗരം മരുഭൂമിയുടെ മൺപാത്രങ്ങളാൽ നിറഞ്ഞ, ഉപേക്ഷിക്കപ്പെട്ട ചെളി-ഇഷ്ടിക വീടുകളുടെ ഒരു വിസ്മയമാണ്. അവയിൽ പുരാതന റോക്ക് ആർട്ട്, സെലിബ്രിറ്റി ഷെഫ് റെസ്റ്റോറന്റുകൾ എന്നിവയും ഉണ്ട്. ലോകത്തിലെ ഏറ്റവും വലിയ കണ്ണാടി കെട്ടിടമായ മറായും വിസ്മയമാണ്.

ഫ്രാൻസിലെ “മോണ്ട് സെന്റ്-മൈക്കൽ” കെട്ടിടം, അർജന്റീനയിലെ “പെരിറ്റോ മൊറേനോ”, ഭൂട്ടാനിലെ “ടൈഗർസ് നെസ്റ്റ് മൊണാസ്ട്രി”, തുർക്കിയിലെ “കപ്പഡോഷ്യ”, ബ്രിട്ടനിലെ തടാക മേഖല, ദക്ഷിണാഫ്രിക്കയിലെ സാർഡിൻ റേസ് എന്നിങ്ങനെയാണ് പട്ടികയിൽ ഇടം നേടിയ ബാക്കിയുള്ള അത്ഭുതങ്ങളെ വാസ്തുവിദ്യാ വിസ്മയമങ്ങൾ.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക