റിയാദ്: രാജ്യത്തിനുള്ളിൽ നിന്നുള്ള തീർഥാടകർക്ക് ഹജ്ജിന് അപേക്ഷിക്കാനുള്ള തുടക്കം കുറിച്ചതായി സഊദി ഹജ്ജ്, ഉംറ മന്ത്രാലയം ഇന്ന് അറിയിച്ചു. രാജ്യത്തിനുള്ളിൽ നിന്നുള്ള തീർഥാടകർക്ക് മന്ത്രാലയത്തിന്റെ വെബ്‌സൈറ്റ് വഴിയും “നുസ്‌ക്” ആപ്ലിക്കേഷൻ വഴിയുമാണ് അപേക്ഷ നൽകേണ്ടത്.
വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ഹജ്ജ് നിർവഹിക്കുന്നതിനുള്ള രജിസ്ട്രേഷൻ വ്യവസ്ഥകളും നിർദ്ദേശങ്ങളും പുറത്ത് വിട്ടിട്ടുണ്ട്. നേരത്തെ ഹജ്ജ് ചെയ്തിട്ടില്ലാത്തവർക്കാണ് രജിസ്ട്രേഷനിൽ മുൻഗണന. ഹിജ്റ 1444-ലെ ദുൽഹിജ്ജ മാസാവസാനം വരെ ദേശീയ ഐഡന്റിറ്റി അല്ലെങ്കിൽ ഇഖാമ കാലാവധി ഉണ്ടായിരിക്കണം. തുടങ്ങിയുള്ള നിബന്ധനകൾ പാലിക്കണം.
ഹജ്ജ് നിർവഹിക്കാൻ രജിസ്റ്റർ ചെയ്യുമ്പോൾ സൗകര്യത്തിലും ഒരു ഏകീകൃത പാക്കേജിലും, രജിസ്ട്രേഷൻ സമയത്ത് 13 കൂട്ടാളികളെ വരെ ചേർക്കാം. രജിസ്ട്രേഷൻ നടത്തിയ ഹജ്ജ് സൗകര്യവുമായിട്ടായിരിക്കണം ഹാജിമാർ എത്തേണ്ടത്. തീർഥാടകന്റെ ആരോഗ്യനില മികച്ചതായിരിക്കണം, അവന്റെ സുരക്ഷയ്ക്കും മറ്റുള്ളവരുടെ സുരക്ഷയ്ക്കും അപകടമുണ്ടാക്കുന്ന പകർച്ചവ്യാധിയോ മറ്റു വിട്ടുമാറാത്ത രോഗങ്ങളൊന്നും ഉണ്ടാകരുത്, മുൻ റിസർവേഷൻ റദ്ദാക്കി വീണ്ടും ബുക്ക് ചെയ്തില്ലെങ്കിൽ ഹജ്ജ് സൗകര്യത്തിലും മറ്റൊരു പാക്കേജിലും രജിസ്റ്റർ ചെയ്യാൻ കഴിയില്ല എന്നീ കാര്യങ്ങളും പാലിക്കണം.
റിസർവേഷൻ റദ്ദാക്കപ്പെടാതിരിക്കാൻ, തിരഞ്ഞെടുത്ത പാക്കേജിന്റെ പണം പ്രഖ്യാപിത സമയപരിധിക്കുള്ളിൽ നിർദ്ദിഷ്ട തീർത്ഥാടന കേന്ദ്രത്തിൽ അടക്കണം. ഒരു ബുക്കിംഗിന് ഉപയോഗിക്കുന്ന മൊബൈൽ നമ്പർ മറ്റൊരു ബുക്കിംഗിന് ഉപയോഗിക്കാൻ കഴിയില്ല, ഹജ്ജ്, ഉംറ മന്ത്രാലയം, ആരോഗ്യ മന്ത്രാലയം, മറ്റ് നിയന്ത്രണ അതോറിറ്റികൾ എന്നിവ നൽകുന്ന നിർദ്ദേശങ്ങളും നടപടിക്രമങ്ങളും പാലിക്കുക, തിരഞ്ഞെടുത്ത പാക്കേജുകൾക്കുള്ളിൽ അനുസരിച്ച് മിനയിൽ നിന്ന് പുറപ്പെടണം, തീർത്ഥാടകൻ അബ്‌ഷിർ പോർട്ടലിൽ സ്വന്തം അകൗണ്ടിൽ നിന്ന് തീർത്ഥാടന പെർമിറ്റ് പ്രിന്റ് ചെയ്യണം, അതിൽ ക്യുആർ കോഡ് വ്യക്തമായി കാണുകയും കർമ്മങ്ങൾക്കിടെ അത് സൂക്ഷിക്കുകയും വേണം. ഇലക്ട്രോണിക് ട്രാക്കിലോ നസ്ക് ആപ്ലിക്കേഷനിലോ കാണിച്ചിരിക്കുന്ന പാക്കേജിന്റെ മൂല്യമല്ലാതെ ഹജ്ജ് സൗകര്യത്തിന് അധിക തുകകളൊന്നും നൽകരുത്. എന്നീ കാര്യങ്ങളും മന്ത്രാലയം അറിയിച്ചു.
വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
https://twitter.com/HajMinistry/status/1610950568737923075?t=rmm0eIRvHV_RTS7YHRmsiA&s=19