സഊദിയിൽ വിവിധയിടങ്ങളിൽ നാളെ മുതൽ കൊടും തണുപ്പ്: വിവിധയിടങ്ങളിൽ പൂജ്യം ഡിഗ്രിയിൽ എത്തുമെന്ന് മുന്നറിയിപ്പ്

0
5419

റിയാദ്: രാജ്യത്തിന്റെ വിവിധയിടങ്ങളിൽ നാളെ മുതൽ കൊടും തണുപ്പ് അനുഭവപ്പെടുമെന്ന് സഊദി ദേശീയ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. രാജ്യത്തിന്റെ പല പ്രദേശങ്ങളിലും താപനില ഗണ്യമായി കുറയുമെന്നും പലയിടങ്ങളിലും പൂജ്യം ഡിഗ്രിയിലേക്ക് തണുപ്പ് എത്തുമെന്നും ദേശീയ കാലാവസ്ഥാ കേന്ദ്രം സ്ഥിരീകരിച്ചു.

തബൂക്ക്, അൽ ജൗഫ്, ഹായിൽ, വടക്കൻ അതിർത്തി പ്രദേശങ്ങൾ എന്നിവിടങ്ങളിൽ താപനില പൂജ്യം മുതൽ അഞ്ചു ഡിഗ്രി സെൽഷ്യസ് വരെയാകുമെന്ന് കേന്ദ്രം അറിയിച്ചു.തലസ്ഥാന നഗരിയായ റിയാദ്, ഖസിം, കിഴക്കൻ മേഖലയുടെ വടക്ക് മേഖലകളിലേക്കും ഈ തണുപ്പ് വ്യാപിക്കുമെന്നും താപനില അഞ്ചു ഡിഗ്രി മുതൽ ഒമ്പത് ഡിഗ്രി സെൽഷ്യസ് വരെ എത്തുമെന്നും കേന്ദ്രം വ്യക്തമാക്കി.

ഇതിനിടെ തന്നെ ഉത്തര മേഖലയിലും തബൂക്കിലും താപനില ഗണ്യമായി കുറഞ്ഞതോടെ മഞ്ഞുവീഴ്ച ശക്തമായിട്ടുണ്ട്. ജബൽ അൽ ലൗസിൽ മഞ്ഞുപുതച്ച് കിടക്കുന്നത് കാണുവാനും ആസ്വദിക്കുവാനും നിരവധി സഞ്ചാരികളാണ് ദിവസവും ഇവിട എത്തുന്നത്. കഴിഞ്ഞ മാസം അവസാനത്തിലാണ് അൽ ലൗസ് മലയിൽ മഞ്ഞുവീഴ്ച ആരംഭിച്ചത്. തുടർന്നുള്ള ദിവസങ്ങളിൾ ഇത് ശക്തിപ്രാപിച്ചു തുടങ്ങി. കഴിഞ്ഞ ദിവസം മുതൽ മഞ്ഞു വീഴ്ച കൂടുതൽ ശക്തമായിട്ടുണ്ട്.

ജബൽ അൽ ലൗസിലെ മഞ്ഞു വീഴ്ചയുടെ വീഡിയോകളും ചിത്രങ്ങളും കാണാം👇

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക