ജിദ്ദ: രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ മഴയും മഴക്കെടുതികളും തുടരുന്നതിനാൽ നാളെ (വ്യാഴം) യും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു. ജിദ്ദ ഗവർണറേറ്റിലെ ജനറൽ അഡ്മിനിസ്‌ട്രേഷൻ ഓഫ് എജ്യുക്കേഷനിൽ നാളെ വ്യാഴാഴ്ച “മദ്രസതി” പ്ലാറ്റ്‌ഫോമിലൂടെ ഓൺലൈൻ ക്ലാസുകൾ തുടരുമെന്ന് അറിയിച്ചു.
വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ജിദ്ദ, റാബിഗ്, ഖുലൈസ് എന്നിവിടങ്ങളിൽ സ്കൂളുകൾക്കും വിദ്യാഭ്യാസ ഓഫീസുകൾക്കും അവധിയായിരിക്കും. ഇവിടങ്ങളിലെ എല്ലാ വിദ്യാർത്ഥികൾക്കും ജീവനക്കാർക്കും പഠനം ഓൺലൈൻ വഴിയായിരിക്കുമെന്ന് അഡ്മിനിസ്ട്രേഷൻ അറിയിച്ചു. തായിഫ് വിദ്യാഭ്യാസ വകുപ്പും നാളെ തായിഫിലെ സ്കൂളുകളിലും ഓൺലൈൻ പഠനം തുടരുമെന്ന് പ്രഖ്യാപിച്ചു.
കാലാവസ്ഥാ വ്യതിയാനം മൂലവും സ്‌കൂളുകളിലെയും വിദ്യാഭ്യാസ ഓഫീസുകളിലെയും വിദ്യാർത്ഥികളുടെയും ജീവനക്കാരായ യുവതി യുവാക്കളുടെ സുരക്ഷ സംരക്ഷിക്കുന്നതിന്റെ ഭാഗമാണ് നടപടി.
വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക