സിഗ്നൽ കട്ടിംഗ് നിയമ ലംഘനത്തിനുള്ള പിഴ 3,000 റിയാലിൽ നിന്ന് കുറയ്ക്കണമെന്ന നിർദ്ദേശവുമായി മുൻ ശൂറ കൗൺസിൽ അംഗം

0
1883

റിയാദ്: സിഗ്നൽ കട്ടിംഗ് നിയമ ലംഘനത്തിനുള്ള പിഴ 3,000 റിയാലിൽ നിന്ന് കുറയ്ക്കണമെന്ന നിർദ്ദേശവുമായി മുൻ ശൂറ കൗൺസിൽ അംഗം രംഗത്ത്. മുൻ ശൂറ കൗൺസിൽ അംഗവും റിട്ടയർഡ് പൈലറ്റുമായ മേജർ ജനറൽ അബ്ദുല്ല അൽ സദൂൻ ആണ് നിർദേശവുമായി രംഗത്തെത്തിയത്.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ട്രാഫിക് സിഗ്നൽ പാലിക്കാതെയുള്ള നിയമലംഘനത്തിന്റെ പിഴ 3,000 റിയാലിൽ നിന്ന് 500 റിയാലായി കുറയ്ക്കണമെന്നാണ് ഇദ്ദേഹത്തിന്റെ ആവശ്യം. ഈ നിർദ്ദേശം സ്വീകരിക്കാനും ട്രാഫിക് സംവിധാനത്തിൽ ഭേദഗതി വരുത്താനും അൽ സദൂൻ കൗൺസിലിലെ തന്റെ മുൻ സഹപ്രവർത്തകരോട് തന്റെ ട്വിറ്റർ അക്കൗണ്ടിലൂടെയാണ് നിർദ്ദേശിച്ചത്.

തെറ്റുകൾ വരുത്തുകയും സിഗ്നൽ കട്ട് ചെയ്യുകയും ചെയ്യുന്നവരിൽ ഭൂരിഭാഗവും മനപ്പൂർവം ചെയ്യുന്നതല്ലെന്നും മറ്റു പല കാരണങ്ങളും മൂലമാണ് പിഴകളിൽ ഉൾപ്പെടുന്നതെന്നാണ് തന്റെ നിർദ്ദേശത്തെ ന്യായീകരിച്ച് അദ്ദേഹം മുന്നോട്ട് വെക്കുന്നത്.

അതേസമയം, ഇദ്ദേഹത്തിന്റെ നിർദ്ദേശത്തെ എതിർത്ത് പലരും രംഗത്തെത്തിയിട്ടുണ്ട്. ട്രാഫിക് സിഗ്നൽ പാലിക്കാതെ കട്ട് ചെയ്തു പോകുന്നവർ പരമാവധി പിഴകൾക്ക് തന്നെ അർഹമാണെന്ന് ഇവർ വാദിക്കുന്നു. മാത്രമല്ല, മറ്റുള്ളവരുടെ ജീവൻ അപകടപ്പെടുത്തുന്നവരുടെ ഡ്രൈവിംഗ് ലൈസൻസ് റദ്ദാക്കണമെന്നും ചിലർ ആവശ്യപ്പെടുന്നു.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക