റിയാദ്: ക്രിസ്റ്റ്യാനോ റൊണാൾഡോ ഇന്ന് റിയാദിലെത്തും. രാത്രി 11:00 ന് സ്വകാര്യ വിമാനത്തിലാകും അദ്ദേഹം റിയാദിലിറങ്ങുക.
സ്ഥിര താമസം ഒരുങ്ങുന്നത് വരെ ക്രിസ്റ്റ്യാനോ റിയാദിലെ പ്രശസ്തമായ ഹോട്ടലിലായിരിക്കും താമസിക്കുകയെന്ന് വൃത്തങ്ങൾ സൂചിപ്പിച്ചു. നാളെ മര്‍സൂല്‍ പാര്‍ക്കില്‍ പൊതു സ്വീകരണമൊരുക്കും.
അദ്ദേഹത്തിന്റെ കുടുംബവും നിരവധി നിയമ, സാമ്പത്തിക ഉപദേഷ്ടാക്കളും അനിഗമിക്കും
ഫുട്‌ബോള്‍ മത്സരങ്ങളില്‍ പങ്കെടുക്കുന്നതിന് മുമ്പ് അദ്ദേഹം മെഡിക്കല്‍ പരിശോധനക്ക് വിധേയനാകും. 21ന് മര്‍സൂല്‍ പാര്‍ക്കില്‍ അല്‍ഇത്തിഫാഖ് ക്ലബ്ബിനെതിരെ നടക്കുന്ന കളിയില്‍ അന്നസര്‍ ക്ലബ്ബിന് വേണ്ടി റൊണാള്‍ഡോ കളത്തിലിറങ്ങും .