കഅബക്കരികിൽ മഞ്ഞു വീഴ്ച്ച; പ്രചരിക്കുന്ന വീഡിയോ വ്യാജം

0
3585

മക്ക: മക്ക ഹറമിൽ മഞ്ഞ് വീഴുന്നത് സംബന്ധിച്ച് പ്രചരിക്കുന്ന വീഡിയോ വ്യാജമാണെന്നും കൂടുതൽ ഇഫക്‌റ്റുകൾ ചേർത്താണ് ഇത് നിർമിച്ചിരിക്കുന്നതെന്നും നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജിയുടെ ഔദ്യോഗിക വക്താവ് ഹുസൈൻ അൽ ഖഹ്താനി പറഞ്ഞു.

നിലവിൽ മഴക്കാലത്ത് കഅബക്കരികിൽ മഞ്ഞ് വീഴുന്നതായി കാണിക്കുന്ന ഒരു വീഡിയോ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിച്ചിരുന്നു.