ജിദ്ദ: ശക്തമായ മഴയെതുടർന്ന് ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് ജിദ്ദയിലെ നിരവധി തുരങ്കങ്ങൾ അടച്ചു. മക്ക ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്‌മെന്റ് സെന്റർ ആണ് തീരുമാനം കൈകൊണ്ടത്.
വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ഫലസ്തീൻ റോഡുമായി ചേരുന്ന അമീർ മാജിദ് അണ്ടർ പാസ് വടക്ക് ഭാഗത്തേക്കും അൽജാമിഅ അണ്ടർപാസ് രണ്ടുഭാഗത്തേക്കും കിംഗ് അബ്ദുല്ല റോഡും മദീന റോഡും ചേരുന്ന ഭാഗം, കിംഗ് അബ്ദുല്ല റോഡും കിംഗ് ഫഹദ് റോഡും ബന്ധിക്കുന്ന ഭാഗം എന്നിവ അടച്ചവയിൽ ഉൾപ്പെടുമെന്ന് അധികൃതർ അറിയിച്ചു. അപകടങ്ങളും കാറുകൾക്ക് കേടുപാടുകളും ഉണ്ടാകാതിരിക്കാൻ ഈ തുരങ്കങ്ങൾ ഉപയോഗിക്കുന്നത് ഒഴിവാക്കണമെന്ന് കേന്ദ്രം എല്ലാ പൗരന്മാരോടും താമസക്കാരോടും ആവശ്യപ്പെട്ടു.
അതിനിടെ, ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ജിദ്ദ, റാബിഗ് ഗവർണറേറ്റുകളിൽ ജാഗ്രതാ നിർദേശം നൽകി. മൊബൈലുകളിൽ “മുന്നറിയിപ്പ്, അഡ്വാൻസ്ഡ് അലേർട്ട്” ആണ് നൽകിയത്. മേഖലയിലെ ഗവർണറേറ്റുകളിൽ ഇടത്തരം മുതൽ ശക്തമായ മഴ പെയ്യുന്നതുമായി ബന്ധപ്പെട്ടാണ് മുന്നറിയിപ്പ് നൽകുന്നത്. നാളെ (തിങ്കൾ) ഉച്ചകഴിഞ്ഞ് മൂന്ന് മണി വരെ ഇത് തുടരുമെന്ന് മുന്നറിയിപ്പിൽ സൂചിപ്പിക്കുന്നു.
ജിദ്ദ, അൽ ഖുർമ, മുവിയ, തുർബ, റാനിയ, അദം, മെയ്‌സാൻ, തായിഫ്, അൽ കാമിൽ, റാബിഗ്, ഖുലൈസ്, അസ്ഫാൻ, അൽ ജുമും, ബഹ്‌റ, ലൈത്ത്, അൽ-ശുഐബ എന്നിവ ഉൾപ്പെടുന്നതായി കേന്ദ്രം സൂചിപ്പിച്ചു. ഉയർന്ന തിരമാലകൾ, ആലിപ്പഴം, പേമാരി, തുടങ്ങി കാറ്റിന്റെ അകമ്പടിയിടെയായിരിക്കും മഴ.
ഇന്ന് വൈകുന്നേരം മുതൽ തന്നെ ഈ പ്രദേശങ്ങളിൽ മഴ പെയ്യുമെന്ന് മുന്നറിയിപ്പ് ഉണ്ടായിരുന്നു. ഈ കനത്ത മഴ മദീന മേഖലയിലും അതിന്റെ പ്രവിശ്യകളിലും വ്യാപിക്കുമെന്നും മുന്നറിയിപ്പുണ്ട്.
വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക