റിയാദ്: രാജ്യത്തെ ഫുട്ബോൾ ആവേശം കൊടുമുടിയിലേക്ക് ഉയർത്തി ലോക ഫുട്ബോൾ രാജാക്കന്മാർ സഊദിയിൽ മുഖാമുഖം ഏറ്റുമുട്ടുന്നു. റിയാദിൽ നടക്കുന്ന സൗഹൃദ മത്സരത്തിലാണ് ക്രിസ്റ്റിയാനോ റൊണാൾഡോയും ലയണൽ മെസ്സിയും തമ്മിൽ ഏറ്റുമുട്ടുക.
വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ആരാധകരെ ആവേശം കൊള്ളിക്കുന്ന അപ്രതീക്ഷിത മത്സരത്തിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയും ചരിത്ര എതിരാളി ലയണൽ മെസ്സിയും തമ്മിലുള്ള ചരിത്രപരമായ ഏറ്റുമുട്ടലിനാണ് തലസ്ഥാനമായ റിയാദ് സാക്ഷ്യം വഹിക്കാൻ പോകുന്നത്. ജനുവരി 19 നാണ് “റിയാദ് സീസൺ കപ്പ്” ടൂർണമെന്റിൽ, റിയാദിലെ മർസൂൽ പാർക്ക് സ്റ്റേഡിയത്തിലാണ് സൗഹൃദ മത്സരം അരങ്ങേറുക.
"رونالدو" و"ميسي" في مواجهة تاريخية بالرياض في 19 يناير.
https://t.co/oie3VHZWCO— صحيفة سبق الإلكترونية (@sabqorg) December 31, 2022
ക്രിസ്റ്റ്യാനോ റൊണാൾഡോ സഊദിയിലെ അൽ നസർ ക്ലബ്ബിൽ ചേർന്നതിന് ശേഷം നടക്കുന്ന സൗഹൃദ മത്സരത്തിൽ രണ്ട് ഫുട്‌ബോൾ ഇതിഹാസങ്ങളും പരസ്പരം ഏറ്റുമുട്ടുമ്പോൾ ആരാധകർക്ക് ഒരു അപ്രതീക്ഷിത ഫുട്‌ബോൾ മത്സരം ആസ്വദിക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. റൊണാൾഡോ സഊദി ക്ലബ്ബിൽ ചേർന്നതിന് ശേഷമുളള ഒരു ചരിത്ര പോരാട്ടമായിരിക്കും ജനുവരി 19 ലെ സൗഹൃദമത്സരം.
റിയാദ് സീസൺ ചാമ്പ്യൻഷിപ്പിന്റെ ഭാഗമായി അൽ നസറിന്റെയും അൽ ഹിലാലിന്റെയും ഏറ്റവും പ്രമുഖ കളിക്കാർ അടങ്ങുന്ന ടീമുമായി ഫ്രാൻസിലെ പാരീസ് സെന്റ് ജെർമൈൻ ഏറ്റുമുട്ടുമ്പോൾ ഫുട്ബോൾ ഇതിഹാസങ്ങളായ റൊണാൾഡോയും മെസ്സിയും തമ്മിലുളള നേർക്കുനേർ ഉള്ള തീപാറും പോരാട്ടമായി മത്സരം മാറും. അർജന്റീന ഇതിഹാസം മെസ്സി നിലവിൽ പാരീസിയൻ ക്ലബിനായി കളിക്കുന്നതിനാലും, റൊണാൾഡോ അൽ നസറുമായി ചേർന്നതിനാലും ഒരു വൻ പോരാട്ടത്തിന് പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് ആരാധകർ.
വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക