CR7 സഊദി ക്ലബിൽ ചേർന്ന വാർത്തകൾ പുറത്തു വന്നതോടെ അൽ നസ്‌റിന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ തള്ളി കയറ്റം

0
1395

റിയാദ്: ക്രിസ്റ്റ്യാനോ റൊണാൾഡോ സഊദി ക്ലബിൽ ചേർന്ന വാർത്തകൾ ഔദ്യോഗികമായി പുറത്തുവന്നതോടെ അൽ നസ്‌റിന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ തള്ളി കയറ്റം.

മൂന്നും നാലും ഇരട്ടി ഫോളോവർമാരാണ് വിവിധ സോഷ്യൽ മീഡിയ അക്കൗണ്ടുകളിലുണ്ടായത്.
അൽ-നസ്‌റിന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ 8.60 ലക്ഷം ഫോളോവർമാരായിരുന്നു ഉണ്ടായിരുന്നത്. പ്രഖ്യാപനത്തിനുശേഷം ഏതാനും മണിക്കൂറുകൾ മാത്രം പിന്നിടുമ്പോൾ 3.1 മില്യനാണ് ഇപ്പോഴത്തെ ഫോളോവർമാരുടെ എണ്ണം.

ഫേസ്ബുക്കിലും ട്വിറ്ററിലുമെല്ലാം സമാനമായ കുതിപ്പുണ്ടായിട്ടുണ്ട്. ഫേസ്ബുക്ക് അക്കൗണ്ടിൽ ഫോളോവർമാരുടെ എണ്ണം 1.74 ലക്ഷത്തിൽനിന്ന് ഒറ്റയടിക്ക് 6.61 ലക്ഷം ആയാണ് ഉയർന്നിരിക്കുന്നത്. ഏകദേശം അഞ്ചിരട്ടിയോളം വരും ഈ കുതിച്ചുചാട്ടം. അതേസമയം, ട്വിറ്ററിൽ ഇന്നലെ പ്രഖ്യാപനത്തിനു തൊട്ടുമുൻപ് 90,000 ഫോളോവർമാരാണ് ഉണ്ടായിരുന്നത്. 4.37 ലക്ഷമാണ് ഇപ്പോഴത്തെ കണക്ക്!

ചരിത്രം സൃഷ്ടിക്കപ്പെടുന്നുവെന്നാണ് താരം ക്ലബിൽ ചേരുന്ന വാർത്തകൾ പുറത്തുവന്നതിനു പിന്നാലെ അൽ-നസ്ർ ട്വീറ്റ് ചെയ്തത്. ഞങ്ങളുടെ ക്ലബിനു മാത്രമല്ല, ലീഗിനെയും രാജ്യത്തെയും ഭാവി തലമുറയെയുമെല്ലാം പ്രചോദിപ്പിക്കുന്നതാണ് ഇതെന്നും ട്വീറ്റിൽ പറയുന്നു.