ജിദ്ദ: ഗവർണറേറ്റിൽ അടുത്ത ദിവസങ്ങളിലായി ലഭിക്കുന്ന കടുത്ത മഴക്ക് രാജ്യം നടപ്പാക്കിയ ക്ലൗഡ് സീഡിംഗ് ഒരു കാരണമല്ലെന്നും ഇതിന് ഇതുമായി യാതൊരു ബന്ധവുമില്ലെന്നും കാലാവസ്ഥാ നിരീക്ഷകൻ അഖിൽ അൽ-അഖീൽ ഇന്ന് പറഞ്ഞു.
വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ഈയിടെ കനത്ത മഴയ്ക്ക് സാക്ഷ്യം വഹിച്ച ജിദ്ദ നഗരവുമായി ബന്ധപ്പെട്ട്, ഈ ദിവസങ്ങളിൽ രാജ്യം കടന്നുപോകുന്ന മഴക്കാല സാഹചര്യത്തെക്കുറിച്ച് അഭിപ്രായപ്പെടുന്നതിനിടയിൽ “അൽ-ഇഖ്ബാരിയ” സാറ്റലൈറ്റ് ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായായിരുന്നു അൽ അഖീൽ.
16 ഉപ മുനിസിപ്പാലിറ്റികളുടെയും 13 സപ്പോർട്ട് സെന്ററുകളുടെയും മേൽനോട്ടത്തിൽ ജീവനക്കാരെയും ഉപകരണങ്ങളെയും യന്ത്രസാമഗ്രികളെയും വർക്ക് ടീമിനെയും സജ്ജീകരിച്ചാണ് ഗവർണറേറ്റ് സാക്ഷ്യം വഹിക്കുന്ന മഴക്കെടുതിയെ നേരിടാൻ യുദ്ധകാലടിസ്ഥാനത്തിൽ നടപടികൾ ചെയ്യുന്നത്.
വെള്ളകെട്ടുകൾ ഒഴിവാക്കുന്നതിനും മഴക്കെടുതിയുടെ പ്രത്യാഘാതങ്ങൾ നീക്കം ചെയ്യുന്നതിനുമാണ് മുൻഗണനയെന്ന് മുനിസിപ്പാലിറ്റിയുടെ ഔദ്യോഗിക വക്താവ് മുഹമ്മദ് ബിൻ ഉബൈദ് അൽ ബഖാമി വിശദീകരിച്ചു.
വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക