മോഡിയുടെ മാതാവ് അന്തരിച്ചു: ‘മഹത്തായഒരു നൂറ്റാണ്ടിന്റെ ജീവിതം’; മാതാവിന്റെ ശവമഞ്ചം തോളിലേറ്റി പ്രധാനമന്ത്രി

0
5030

ന്യൂഡൽഹി: മാതാവ് ഹീരാബെൻ മോദിയ്ക്ക് അന്തിമോപചാരമർപ്പിച്ച്, ശവമഞ്ചം തോളിലേറ്റി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ന് പുലർച്ചെ ആയിരുന്നു നരേന്ദ്ര മോദിയുടെ മാതാവ് ഹീരാ ബെൻ, അഹമ്മദാബാദിലെ യു.എൻ. മേത്ത ആശുപത്രിയിൽ വെച്ച് മരിച്ചത്. വാർധക്യസഹജമായ അസുഖത്തെത്തുടർന്ന് ചികിത്സയിലിരിക്കെ ആയിരുന്നു അന്ത്യം.

അമ്മയുടെ മരണവിവരം അറിഞ്ഞ ഉടൻ തന്നെ പ്രധാനമന്ത്രി ഡൽഹിയിൽ നിന്ന് അഹമ്മദാബാദിലെ ഗാന്ധിനഗറിലെ വസതിയിൽ എത്തിയിരുന്നു. തുടർന്ന് ആദരാഞ്ജലിയർപ്പിച്ച് സംസ്കാരത്തിനായി തന്റെ തോളിലേറ്റിയായിരുന്നു മൃതദേഹം കൊണ്ടുപോയത്. ഗാന്ധിനഗറിഗാന്ധിനഗറിലായിരുന്നു സംസ്കാരം.

മഹത്തായഒരു നൂറ്റാണ്ടിന്റെ ജീവിതം ഈശ്വരപാദങ്ങളിലേക്ക് യാത്രയായി. നിസ്വാർഥ കർമ്മയോഗിയുടെ പ്രതീകമായിരുന്നു മാതാവെന്നും നരേന്ദ്രമോദി ട്വീറ്റ് ചെയ്തു.

https://twitter.com/ANI/status/1608657708382826498?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1608657708382826498%7Ctwgr%5E801f6db50cfac471b73e74b85a011cb0959249cc%7Ctwcon%5Es1_c10&ref_url=https%3A%2F%2Fwww.mathrubhumi.com%2Fnews%2Findia%2Fpm-modi-bids-final-adieu-to-mother-heeraben-1.8176590