എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനം വൈകുന്നു; സ്ത്രീകളും കുട്ടികളും ഉൾപ്പെടെ കരിപ്പൂർ വിമാനത്താവളത്തിനുള്ളിൽ കുടുങ്ങി

0
1944

കരിപ്പൂർ: കോഴിക്കോട് ബഹ്‌റൈൻ എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനം വൈകുന്നു. വിമാനം എപ്പോൾ പുറപ്പെടുമെന്നറിയാതെ സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ള യാത്രക്കാർ പുലർച്ചെ അഞ്ചിന് വിമനത്താവളത്തിൽ എത്തിയിരുന്നു.
8.20ന് പുറപ്പെടേണ്ട വിമാനമായിരുന്നു.

സാങ്കേതിക തകരാറുകൾ മൂലമാണ് വിമാനം വൈകിയതെന്നാണ് അധികൃതർ നൽകുന്ന വിശദീകരണം. രാവിലെ 8.20-നുള്ള വിമാനം 9.40-നാണ് വിടുമെന്നായിരുന്നു ആദ്യം അറിയിച്ചിരുന്നത്. പിന്നീട് 11 മണിക്ക് പുറപ്പെടുമെന്ന് വീണ്ടും അറിയിപ്പ് വന്നു. എന്നാൽ എന്നിട്ടും വിമാനം പറന്നുയർന്നില്ല. ഉച്ചയ്ക്ക് ശേഷം സാങ്കേതിക തകരാർ പരിഹരിച്ചു1.50ന് പുറപ്പെടുമെന്നാണ് ഇപ്പോൾ അറിയിച്ചിരിക്കുന്നത്. എന്നാൽ എയർ ഇന്ത്യ എക്‌സ്പ്രസ് അധികൃതർ ഇക്കാര്യത്തിൽ ഒരു ഉറപ്പും നൽകുന്നില്ലെന്ന് യാത്രക്കാർ പരാതിപ്പെടുന്നു.