മകളുടെ അടുത്തേക്ക് സന്ദർശക വിസയിൽ എത്തിയ മലപ്പുറം സ്വദേശിനി ജിദ്ദയിൽ മരണപെട്ടു

0
3912

ജിദ്ദ: മകളുടെ അടുത്തേക്ക് സന്ദർശക വിസയിൽ എത്തിയ മലപ്പുറം സ്വദേശിനി ജിദ്ദയിൽ മരണപെട്ടു. മങ്കട കൂട്ടിൽ പിലാക്കൽ അബ്ദുൽ ഹമീദിന്റെ ഭാര്യ സിഫാനത്ത് ആണ് കഴിഞ്ഞ ദിവസം മരണപ്പെട്ടത്. 48 വയസായിരുന്നു.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ജിദ്ദയിലെ കിംഗ് അബ്ദുൽ അസീസ് യൂണിവേഴ്സ്റ്റിറ്റി ആശുപത്രിയിൽ വെച്ചായിരുന്നു മരണം. ജനാസ ഖബറടക്കം ഇന്ന് ദുഹ്ർ നമസ്കാരാനന്തരം അയ്യ ഫൈഹ മസ്ജിദ് റഹ്മയിൽ നടക്കും.

മൃതദേഹം മസ്ജിദ് റഹ്മയിലേക്ക് കൊണ്ടുപോയി. മയ്യത്തുമായി ബന്ധപ്പെട്ട നടപടികൾക്ക് ജിദ്ദ കെഎംസിസി വെൽഫെയർ വിങ് നേതൃത്വം നൽകി.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക