അടിമുടി മൂടിയ പ്ലാസ്റ്റിക് ബാഗിൽ മനുഷ്യർ മാർക്കറ്റിൽ; കൊവിഡിൽ വലഞ്ഞ് ചൈന – വിഡിയോ

0
5505

ചൈനയിൽ കൊവിഡ് വീണ്ടും വലിയ പ്രതിസന്ധി തീർക്കുമ്പോൾ പുറത്തുവരുന്ന വിഡിയോകളും ലോകശ്രദ്ധ നേടുകയാണ്. മാസ്ക്, പി.പി.ഇ കിറ്റ് ഇവയൊക്കെ കൊവിഡ് കാലം മുതൽ‌ ജീവിതത്തിന്റെ ഭാഗമായി മാറിയിരിക്കുകയാണ്.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

എന്നാൽ ചൈനയിൽ പച്ചക്കറി വാങ്ങുന്ന ദമ്പതികളുടെ ഒരു വിഡിയോയാണ് വൈറലാകുന്നത്. കാൽ മുതൽ തലവരെ മൂടുന്ന പ്ലാസ്റ്റിക് ബാഗിനുള്ളിൽ കയറിയാണ് ദമ്പതികൾ മാര്‍ക്കറ്റിലിറങ്ങി പച്ചക്കറി വാങ്ങുന്നത്.

സ്ത്രീ ചെറുതായി ബാഗ് തുറന്ന് പെട്ടെന്നു തന്നെ പച്ചക്കറി വാങ്ങി പ്ലാസ്റ്റിക് ബാഗിന് അകത്തേക്കു കയറുന്നതും വിഡിയോയിൽ കാണാം. പച്ചക്കറി വാങ്ങി പണം നൽകുന്നതും വളരെ ശ്രദ്ധയോടെയാണ്. പിന്നീട് പ്ലാസ്റ്റിക് ബാഗിനകത്തു കയറി നടന്നു നീങ്ങുന്നതും കാണാം. പ്യൂപ്പിൾസ് ഡെയ്‌ലി ചൈനയാണ് വിഡിയോ പങ്കുവച്ചത്.

വീഡിയോ കാണാം👇

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക