റിയാദ്: ട്രാൻസ്പോർട്ട് വാഹനങ്ങളും ട്രക്കുകളും അംഗീകൃത അളവും ഭാരവും പാലിക്കാതിരുന്നാൾ 100,000 റിയാൽ വരെ പിഴ ചുമത്തുമെന്ന് ഗതാഗത ലോജിസ്റ്റിക്സ് മന്ത്രാലയം സ്ഥിരീകരിച്ചു.
ഗതാഗത വാഹനങ്ങൾ സഊദി ഓർഗനൈസേഷൻ ഫോർ സ്റ്റാൻഡേർഡൈസേഷൻ, മെട്രോളജി ആൻഡ് ക്വാളിറ്റി നൽകുന്ന അംഗീകൃത ഭാരവും അളവുകളും പാലിക്കണമെന്ന് മന്ത്രാലയം വ്യക്തമാക്കി.
നിയമലംഘകർക്കുള്ള സാമ്പത്തിക പിഴ 5,000 റിയാലാണെന്നും, ലംഘനം ആവർത്തിച്ചാൽ പിഴ ഇരട്ടിയാക്കുമെന്നും മന്ത്രാലയം മുന്നറിയിപ്പ് നൽകി.