മക്ക: ലോകത്തെ ഏറ്റവും കൂടുതൽ സന്ദർശകർ എത്തിച്ചേരുന്ന വിശുദ്ധ നഗരികളായ മക്കയെയും മദീനയെയും ഇസ്‌ലാമിക ലോകത്തെ സാമ്പത്തിക, ബിസിനസ് പ്രവർത്തനങ്ങളുടെ ആകർഷണ കേന്ദ്രമാക്കി മാറ്റാൻ വൻ പദ്ധതിയുമായി സഊദി അറേബ്യ. ഇതിനായി രാജ്യത്തെ മൂന്ന് സാമ്പത്തിക സ്ഥാപനങ്ങൾ കൈകോർക്കും.
വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
മക്ക, മദീന ചേംബർ ഓഫ് കൊമേഴ്‌സുകൾ, ഇസ്‌ലാമിക് ചേംബർ ഓഫ് കൊമേഴ്‌സ്, ഇൻഡസ്ട്രി ആൻഡ് അഗ്രികൾച്ചർ എന്നിവയുടെ സഹകരണത്തോടെയാണ് പുതിയ പദ്ധതി കൊണ്ട് വരുന്നത്. സംബന്ധമായി വാണിജ്യ മന്ത്രി ഡോ: മജീദ് അൽ ഖസബിയുടെ നേതൃത്വത്തിൽ ഇസ്‌ലാമിക രാജ്യങ്ങളുടെ പ്രതിനിധികളുടെയും നയതന്ത്ര പ്രതിനിധികളുടെയും സാന്നിധ്യത്തിൽ ബുധനാഴ്ച പങ്കാളിത്ത കരാർ ഒപ്പിടും. ലോകത്തിലെ പുണ്യനഗരങ്ങളായ മക്കയുടെയും മദീനയുടെയും വിശുദ്ധ പദവിയിൽ നിക്ഷേപം നടത്താനും വ്യാപാര പ്രവർത്തനങ്ങൾക്കുള്ള ആകർഷണ കേന്ദ്രമാക്കി മാറ്റാനുമാണ് കരാർ ലക്ഷ്യമിടുന്നത്.
രണ്ട് പുണ്യ നഗരങ്ങളിലും ലോജിസ്റ്റിക്കൽ പിന്തുണ നൽകാനും അവയിൽ നിക്ഷേപത്തെ പിന്തുണയ്ക്കാനും ആവശ്യമായ എല്ലാ സഹായങ്ങളും നൽകാനും നിക്ഷേപ അന്തരീക്ഷത്തിന്റെ കാര്യക്ഷമത വർദ്ധിപ്പിക്കാനും കരാറിലൂടെ ലക്ഷ്യമിടുന്നതായി മക്ക ചേംബർ ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രി (എംസിസിഐ) ഡയറക്ടർ ബോർഡ് ചെയർമാൻ അബ്ദുല്ല സാലിഹ് കമൽ പറഞ്ഞു. ഇത്തരത്തിലുള്ള പങ്കാളിത്തം രണ്ട് പുണ്യ നഗരങ്ങൾക്കും ബിസിനസ് മേഖലകൾക്കും മികച്ച പ്രചോദനം നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക