മലയാളി വ്യവസായി അബ്ദുൽ ലത്തീഫ് ഉമർ ജുബൈലിൽ അന്തരിച്ചു

0
3579

ദമാം: ജുബൈൽ റംസ് അവൽ യുണൈറ്റഡ് കോൺട്രാക്ടിങ് കമ്പനി എംഡി പാലക്കാട് പള്ളിപ്പുറം പിരായിരി ഉമ്മർ ഹാജി വില്ലയിൽ അബ്ദുൽ ലത്തീഫ് ഉമർ (57) ഹൃദയാഘാതത്തെ തുടർന്ന് കിഴക്കൻ സഊദിയിലെ ജുബൈലിൽ അന്തരിച്ചു. ഇറാം ഐടിഎൽ കമ്പനി സിഎംഡിയും പ്രവാസ ഭാരതി സമ്മാൻ ജേതാവുമായ ഡോ: സിദ്ദീഖ് അഹമ്മദിന്റെ സഹോദരി ഭർത്താവാണ്.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

പത്തു ദിവസം മുൻപ് നെഞ്ചു വേദന അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും പരിശോധനയിൽ ബ്ലോക്ക് കണ്ടെത്തുകയും ചെയ്തിരുന്നു. തുടർന്ന് ചികിത്സക്ക് വിധേയനാക്കി. ആരോഗ്യ സ്ഥിതിയിൽ കാര്യമായ പുരോഗതി ഉണ്ടായിരുന്നെങ്കിലും കഴിഞ്ഞ ദിവസം നില പെട്ടെന്ന് വഷളാവുകയും ശ്വാസകോശത്തിൽ അണുബാധ ഉണ്ടായത് ആരോഗ്യനിലയിൽ പൊടുന്നനെ വ്യതിയാനം ഉണ്ടാവാൻ കാരണമാകുകയുമായിരുന്നു. കഴിഞ്ഞ ഇരുപത് വർഷമായി ജുബൈലിൽ ബിസിനസ് നടത്തി വരുകയായിരുന്നു. സഹൃദയനും സൗമ്യനുമായ അദ്ദേഹത്തിന് വലിയ സുഹൃദ് വലയമുണ്ട്.

മാതാവ്: ആസിയ. ഭാര്യ: പാലക്കാട് മങ്കര കെവിഎം മൻസിലിൽ റഷീദ. മക്കൾ: ജനൂസ് (ബിസിനസ് ജുബൈൽ), ജസ്‌ന (ദുബായ്), ജമീഷ് (ജുബൈൽ). മരുമക്കൾ: വസീം (ദുബായ്), ഫാത്തിമ (ജുബൈൽ). സഹോദരങ്ങൾ: യൂസുഫ് (ജുബൈൽ), ഫസലുൽ റഹ്മാൻ, (റഷീദ്), ഷാഹിന, സീനത്ത് ഫൗസിയ.

ജുബൈൽ മുവാസത്ത് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാട്ടിൽ കൊണ്ടുപോകാനുള്ള നടപടികൾ തടുങ്ങി. അടുത്ത ദിവസം തന്നെ മയ്യത്ത് നാട്ടിലെത്തിക്കാൻ കഴിയുെമന്ന് ഡോ. സിദ്ദീഖ് അഹമ്മദ് പറഞ്ഞു.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക