റിയാദ്: അബ്‌ഷർ പ്ലാറ്റ്‌ഫോം വഴി ഇന്ന് (ഞായർ) നടന്ന രാവിലെ ഇലക്‌ട്രോണിക് പ്ലേറ്റ് ലേലത്തിൽ ഓഫർ ചെയ്യപ്പെട്ട ഒരു കാർ പ്ലേറ്റിന്റെ വില 400,000 റിയാൽ. പലപ്പോഴായി അബ്ഷിറിൽ ഇത്തരത്തിലുള്ള ഓൺലൈൻ ലേലം നടക്കാറുണ്ട്. ഇതിൽ ഏറ്റവും ഉയർന്ന തുക ലഭിക്കുന്ന നമ്പർ പ്ലേറ്റ് ആണ് ഇന്ന് രാവിലെ രേഖപ്പെടുത്തപ്പെട്ടത്.
വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
പ്രദർശനത്തിൽ വെച്ച ഡിഡിഡി 8888 എന്ന നമ്പർ പ്ളേറ്റ് ആണ് 400,000 റിയാൽ തുകയ്ക്ക് ലേലത്തിൽ വാഗ്ദാനം ചെയ്ത ഏറ്റവും ചെലവേറിയ നമ്പർ പ്ലേറ്റ് പട്ടികയിൽ ഒന്നാമതെത്തിയത്. DKK6 എന്ന നമ്പർ പ്ലേറ്റ് വില 25,000 റിയാലും, SLR 9 എന്ന നമ്പർ പ്ലേറ്റ് വില 20,000 റിയാലും മൂല്യത്തിൽ എത്തി. മറ്റു രണ്ടു നമ്പറുകളായ RDS 1111, RBB 2222 എന്നിവയുടെ വില 10,000 റിയാലിലുമെത്തി.
ലേലത്തിൽ ആർക്ക് വേണമെങ്കിലും പങ്കെടുക്കാവുന്നതാണ്. പങ്കെടുക്കാൻ ആഗ്രഹിക്കുന്നവരെ അബ്ഷർ പ്ലാറ്റ്‌ഫോമിലെ അക്കൗണ്ടിലേക്ക് ലോഗിൻ ചെയ്യാൻ ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് ക്ഷണിച്ചു. ലോഗിൻ ചെയ്ത ശേഷം “ട്രാഫിക്” ഉൾപ്പെടെയുള്ള “എന്റെ സേവനങ്ങൾ” ഐക്കൺ തിരഞ്ഞെടുക്കുക, തുടർന്ന് ഇലക്ട്രോണിക് പ്ലേറ്റ് ലേല സേവനത്തിൽ പ്രവേശിച്ച് പ്ലേറ്റുകൾ അവലോകനം ചെയ്ത് ലേലത്തിൽ പങ്കെടുക്കാവുന്നതാണ്.
വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
