ജിദ്ദ: അർജന്റീന ആരാധകരുടെ സംഘടനയായ അർജന്റീന ഫാൻസ് അസോസിയേഷൻ തായിഫ് റോണക്ക് ഓഡിറ്റോറിയത്തിൽ ലോകക്കപ്പ് വിജയാഘോഷം നടത്തി. കോൺസുലേറ്റ് കമ്യൂണിറ്റി വെൽഫെയർ കമ്മിറ്റി അംഗം പന്തളം ഷാജിയുടെ അധ്യക്ഷതയിൽ നടന്ന വിജയാഘോഷം ഇഖ്ബാൽ പുലാമന്തോൾ കേക്ക് മുറിച്ച് ഉദ്ഘാടനം ചെയ്തു.
നജ്മു എടക്കര, റിയാസ് കുറ്റിയാടി, നൗഫൽ മായന്നൂർ, റഷീദ്ദ് കണ്ണൂർ, ഷാജു തൃശൂർ, അജ്മൽ മണ്ണാർക്കാട്, റഹ്മത്ത് കോഴിക്കോട് തുടങ്ങിയവർ സംസാരിച്ചു. തുടർന്ന് ഗാനമേളയും അരങ്ങേറി.
