റിയാദ്: സഊദി അറേബ്യയില്‍ രണ്ടുപേര്‍ക്ക് നേരെ വെടിയുതിര്‍ത്ത യുവാവ് അറസ്റ്റില്‍. വെടിയേറ്റ ഒരാള്‍ മരിച്ചു. റിയാദ് പൊലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്. സ്വദേശി പൗരനാണ് അറസ്റ്റിലായത്.
വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
പരിക്കേറ്റയാളെ ഉടന്‍ തന്നെ അടിയന്തര ചികിത്സയ്ക്കായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചെന്ന് പൊലീസ് വ്യക്തമാക്കി. സംഭവം അറിഞ്ഞ ഉടന്‍ തന്നെ പ്രതിയെ അറസ്റ്റ് ചെയ്തതായി പബ്ലിക് സെക്യൂരിറ്റി അധികൃതര്‍ അറിയിച്ചു. ഇയാളെ പബ്ലിക് പ്രോസിക്യൂഷന് കൈമാറി.
വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക