മക്കളെ സന്ദര്‍ശിക്കാനെത്തിയ മലയാളി പ്രഭാത സവാരിക്കിടെ കുഴഞ്ഞുവീണ് മരിച്ചു

0
2005

അബുദാബി: മക്കളെ സന്ദര്‍ശിക്കാന്‍ അബുദാബിയിലെത്തിയ കൊല്ലം സ്വദേശി പ്രഭാത സവാരിക്കിടെ കുഴഞ്ഞുവീണ് മരിച്ചു. കൊല്ലം കൊട്ടാരക്കര സ്വദേശി തുണ്ടില്‍ പുത്തന്‍വീട്ടില്‍ വര്‍ഗീസ് പണിക്കര്‍ (68) ആണ് മരിച്ചത്. 40 വര്‍ഷത്തോളമായി ഇന്ത്യന്‍ റെയില്‍വേയില്‍ ജീവനക്കാരനായിരുന്നു.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

റെയില്‍വേ തൊഴിലാളി സംഘടന ഐ.എന്‍.ടി.യു.സി (ശംഖ്) ചെയര്‍മാനായിരുന്നു. നിലവില്‍ പത്തനാപുരം വെട്ടിക്കവല കോണ്‍ഗ്രസ് ബ്ലോക്ക് വൈസ് പ്രസിഡന്റാണ്. മക്കള്‍: ദിപിന്‍ വി. പണിക്കര്‍, ദീപ വില്‍സണ്‍ (ഇരുവരും അബുദാബിയില്‍), ദീപ്‍തി ബിജു (ബഹ്റൈന്‍). മരുമക്കള്‍: ഷിനു ദിപിന്‍, വില്‍സണ്‍ വര്‍ഗീസ് (ഇരുവരും അബുദാബിയില്‍), ബിജു മാത്യു (ബഹ്റൈന്‍). സംസ്‍കാരം പിന്നീട് നാട്ടില്‍ നടക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക