ജിദ്ദയിലുള്ള അര്‍ജന്‍റീന ആരാധകരുടെ ആഘോഷം നാളെ

0
1720

ജിദ്ദ: ലോകകപ്പ് ഫുട്ബോളില്‍ കിരീടം ചൂടിയ അര്‍ജന്‍റീനയുടെ മലയാളികളായ ആരാധകര്‍ ഡിസംബര്‍ 22 വ്യാഴാഴ്ച ജിദ്ദയില്‍ ഒത്തുകൂടുന്നു. ഷറഫിയയിലാണ് വിവിധ പരിപാടികളോടെ വിജയാഘോഷ പരിപാടികള്‍ സംഘടിപ്പിക്കുന്നത്.

വ്യാഴാഴ്ച രാത്രി 9 മണിക്ക് ഷറഫിയ ഹോട്ടല്‍ ഓഡിറ്റോറിയത്തില്‍ ആഘോഷ പരിപാടികള്‍ ആരംഭിക്കും. ഡി.ജെയും, സംഗീത വിരുന്നും, അര്‍ജന്‍റീനയുടെ ഫുട്ബോള്‍ നാള്‍വഴികളുടെ പ്രദര്‍ശനവുമെല്ലാം ഒരുക്കിയിട്ടുണ്ട്. ജിദ്ദയിലും പരിസര പ്രദേശങ്ങളിലുമുള്ള നൂറുക്കണക്കിന് ആരാധകര്‍ പരിപാടിയില്‍ സംബന്ധിക്കുമെന്ന് ജിദ്ദ അര്‍ജന്‍റീന ഫാന്‍സ് അസോസിയേഷന്‍ അറിയിച്ചു.