ഒമാനിലുണ്ടായ വാഹനപകടത്തില്‍ കോഴിക്കോട് സ്വദേശി നിര്യാതനായി

0
2335

മസ്‌കത്ത്: ഒമാനിലുണ്ടായ വാഹനപകടത്തില്‍ കോഴിക്കോട് സ്വദേശിയായ യുവാവ് നിര്യാതനായി. ഉള്ളിയേരി  ഒരവിലിലെ പറക്കാപറമ്പത്ത് ജിതിത്ത് (27) ആണ് മരിച്ചത്. ലുലു ഹൈപ്പര്‍മാര്‍ക്കറ്റിലെ ജീവനക്കാരനായിരുന്നു.

തിങ്കളാഴ്ച വൈകിട്ട് രാത്രി 10.45  മബേലയിലായിരുന്നു അപകടം. റോഡ് മുറിച്ചു കടക്കുന്നതിനിടെ വാഹനം ഇടിക്കുകയായിരുന്നു. അവിവാഹിതനാണ്. പിതാവ്: മുത്തു. മാതാവ്: ദേവി. സഹോദരി: ജിജിഷ. നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.