ജിദ്ദ: മലബാറിലെ പ്രവാസികളുടെ ആശാ കേന്ദ്രമായ കരിപ്പൂർ വിമാനത്താവളത്തിന്റെ റൺവേ വികസനത്തിനും റിസയുടെ നിളം വർദ്ധിപ്പിക്കുന്നതിനും ആവശ്യമായ പതിനാലര ഏക്കർ ഭൂമി ഏറ്റടുക്കുന്നതിൽ സംസ്ഥാന സർക്കാർ തുടരുന്ന അലംഭാവം കാരണം റൺവേ വെട്ടിക്കുറിച്ച് റിസ വർദ്ധിപ്പിക്കാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ മുന്നോട്ട് പോയാൽ കരിപ്പൂർ വിമാനത്താവളത്തിൽ വലിയ വിമാനമെന്ന സ്വപ്നം എന്നെന്നേക്കുമായി ഇല്ലാതാവുകയും പ്രസ്തുത വിമാനത്താവളം ആഭ്യന്തര സർവ്വിസ് മാത്രം നടത്തുന്ന ഏയർപ്പോർട്ടായി മാറുകയും ചെയ്യും. ഈ അപകടം തിരിച്ചറിഞ്ഞ് സംസ്ഥാന സർക്കാർ ഗൗരവപുർവ്വം വിഷയത്തിൽ ഇടപ്പെടണമെന്ന് എം ഡി എഫ് യു എ ഇ ചാപ്റ്റർ ആവശ്യപ്പെട്ടു. ഇതിനായി മലബാറിലെ പ്രവാസി സംഘടനകൾ സംസ്ഥാന സർക്കാരിൽ സമ്മർദ്ദം ചെലുത്തണമെന്നും മലബാർ ഡെവലപ്മെന്റ് ഫോറം ( എം ഡി എഫ്) യു. എ. ഇ ചാപ്റ്റർ പ്രസിഡൻ്റ് ഹാരിസ് കോസ്മോസ്, ജനറൽ സെക്രട്ടറി മുഹമ്മദ് പാളയാട്ട്, ട്രഷറർ ഡോ. ഷിജി അന്ന ജോസഫ് എന്നിവർ ആവശ്യപ്പെട്ടു.
ഇതിനായി മലബാറിലെ പ്രവാസി സംഘsനകളുടെയും പൗര പ്രമുഖരുടെയും യോഗം വിളിച്ചു ചേർക്കും. മുഖ്യമന്ത്രിയെയും മന്ത്രിമാരെയും പ്രതിപക്ഷ നേതാവിനെയും നേരിൽ കാണുമെന്നും എം. ഡി. എഫ് യു. എ. ഇ ചാപ്റ്റർ ഭാരവാഹികൾ അറിയിച്ചു.