റിയാദ്: സഊദിയിൽ അപ്പാർട്ട്‌മെന്റിന് തീപിടിച്ചു രണ്ടു പേർക്ക് ദാരുണമായി മരണപ്പെട്ടു. റിയാദിലെ ദുർമയിലാണ് ദാരുണ സംഭവം. തണുപ്പിനെ പ്രതിരോധിക്കാനായി ചൂട് ലഭിക്കുന്നതിനു വേണ്ടി വിറക് കൂട്ടി തീയിട്ടതാണ് അപകടത്തിലേക്ക് നയിച്ചത്.
വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
തീ അപ്പാർട്ട്മെന്റിലേക്ക് പടരുകയായിരുന്നു. സംഭവം രണ്ട് പേരുടെ മരണത്തിൽ കലാശിച്ചതായി ജനറൽ ഡയറക്ടറേറ്റ് ഓഫ് സിവിൽ ഡിഫൻസ് തിങ്കളാഴ്‌ച പ്രസ്താവനയിൽ അറിയിച്ചു.

തലസ്ഥാന നഗരിയായ റിയാദിൽ നിന്ന് വടക്കുപടിഞ്ഞാറായി 73.4 കിലോമീറ്റർ (45.6 മൈൽ) അകലെയാണ് ദുർമ എന്ന ചെറിയ പട്ടണം സ്ഥിതി ചെയ്യുന്നത്. റിയാദ് പ്രവിശ്യയിലെ ചെറിയ ഗവർണറേറ്റ് കൂടിയാണ് ദുർമ. 2004 ലെ സെൻസസ് പ്രകാരം 10,267 ആളുകളാണ് ഇവിടെ ഉള്ളത്.
തണുപ്പ് കാലമാണ് ഇനി സഊദി അറേബ്യ ഉൾപ്പെടെയുള്ള അറബ് രാജ്യങ്ങളിൽ വരാനിരിക്കുന്നത്. ചൂട് ലഭിക്കുന്നതിനായി തീ പുകക്കുന്നതും ഹീറ്ററുകൾ ഓൺ ചെയ്തു അശ്രദ്ധമായി വെക്കുന്നതും അപകടത്തിലേക്ക് നയിക്കും. ഉറങ്ങുന്ന സമയത്ത് ഒരിക്കലും ഹീറ്ററുകൾ ഓൺ ചെയ്ത് ഉറങ്ങാൻ പാടില്ലെന്ന കാര്യം പ്രവാസികൾ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.
വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക