കഴിഞ്ഞ മാസങ്ങളിൽ കുടുംബത്തിലെ മുഴുവൻ അംഗങ്ങളും മരണപ്പെട്ട വാഹനാപകടങ്ങൾക്ക് കാരണം മൊബൈൽ ഫോൺ; രാജ്യത്തെ അപകട വിവരങ്ങൾ പുറത്ത് വിട്ട് സഊദി ട്രാഫിക് – വീഡിയോ

0
2437

റിയാദ്: മൊബൈൽ ഫോണുകളുടെ ഉപയോഗം മൂലം രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളിൽ മുഴുവൻ കുടുംബങ്ങളുടെയും മരണത്തിനു ഇടയാക്കിയ ഭയാനകമായ അപകടങ്ങൾക്ക് കഴിഞ്ഞ മാസങ്ങളിൽ രാജ്യം സാക്ഷ്യം വഹിച്ചതായി ട്രാഫിക് ഡയറക്ടർ ജനറൽ ബ്രിഗേഡിയർ മുഹ്സിൻ അൽസഹ്‌റാനി പറഞ്ഞു.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

തബൂക്ക് മേഖലയിലുണ്ടായ ഭയാനകമായ അപകടങ്ങളിലൊന്ന് 7 പേരുടെ മരണത്തിന് കാരണമായി. മഹ്ദിയ ഗവർണറേറ്റിൽ ഉണ്ടായ മറ്റൊരു അപകടത്തിൽ ഒരു കുടുംബത്തെ മുഴുവൻ മരണത്തിലേക്കും നയിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മൊബൈൽ ഫോൺ ഉപയോഗമാണ് അപകട കാരണമെന്നാണ് കണ്ടെത്തൽ. വാഹനമോടിക്കുമ്പോൾ മൊബൈൽ ഫോൺ ഉപയോഗിക്കരുതെന്ന് എല്ലാവരോടും അദ്ദേഹം ആഹ്വാനം ചെയ്തു.

അതേസമയം, രാജ്യത്ത് ട്രാഫിക് അപകട മരണങ്ങൾ കുറഞ്ഞു വരുന്നതായി കണക്കുകൾ വ്യക്തമാക്കുന്നു. 2016-ൽ 100,000 ന് 27 മരണങ്ങൾ എന്ന നിരക്കിൽ ആയിരുന്നു. എന്നാൽ, 2021 ലെ കണക്ക് പ്രകാരം 100,000 ന് 13.17 മരണങ്ങൾ എന്ന തോതിലായാണ് കുറഞ്ഞത്. എല്ലാ പ്രദേശങ്ങളിലെയും ട്രാഫിക് സുരക്ഷാ സമിതികൾ നടത്തിയ ശ്രമങ്ങളുടെ ഫലമാണിത്.

2030-ൽ 100,000 ത്തിൽ 8 മരണങ്ങൾ എന്ന നിലയിൽ മൂന്നിൽ രണ്ട് ശതമാനമായി കുറയ്ക്കാനാണ് ആഭ്യന്തര മന്ത്രാലയം ശ്രമിക്കുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ആഗ്രഹിച്ച ലക്ഷ്യം നേടുന്നതിന് എല്ലാ വകുപ്പുകളും യോജിച്ച പ്രവർത്തനത്തിൽ ഏർപ്പെടുമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു.

വീഡിയോ 👇

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

https://twitter.com/Akhbaar24/status/1604832562941235202?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1604832562941235202%7Ctwgr%5E9346f81254deff4d1850a7f7e3ee82e6b221a01b%7Ctwcon%5Es1_c10&ref_url=https%3A%2F%2Fakhbaar24.argaam.com%2Farticle%2Fdetail%2F629578